LogoLoginKerala

ആർ എസ് വിമലിന്റെ ധർമ്മരാജ്യ; നായകൻ മലയാളത്തിലെ സൂപ്പർതാരം !

തിരുവിതാംകൂർ രാജ്യത്തിന്റെ പശ്ചാത്തലത്തിൽ ചരിത്ര സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ആർ. എസ് വിമൽ. മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പർ താരം നായകനാകുന്ന സിനിമയുടെ പേര് ‘ധർമരാജ്യ’ എന്നാണെന്ന് വിമൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. വിർച്ച്വൽ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് ഇത് എന്നാണ് സൂചനകൾ. മലയാളം, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം നിർമിക്കുക. Also Read: സ്വർണക്കടത്ത്; മൂന്നാംപ്രതി ഫൈസൽ ഫരീദിന് ജാമ്യമില്ലാ വാറണ്ട് വിമലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: തിരുവനന്തപുരം ശ്രീ …
 

തിരുവിതാംകൂർ രാജ്യത്തിന്റെ പശ്ചാത്തലത്തിൽ ചരിത്ര സിനിമ പ്രഖ്യാപിച്ച് സംവിധായകൻ ആർ. എസ് വിമൽ. മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പർ താരം നായകനാകുന്ന സിനിമയുടെ പേര് ‘ധർമരാജ്യ’ എന്നാണെന്ന് വിമൽ ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ അറിയിച്ചു. വിർച്ച്വൽ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് ഇത് എന്നാണ് സൂചനകൾ. മലയാളം, ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം നിർമിക്കുക.

Also Read: സ്വർണക്കടത്ത്; മൂന്നാംപ്രതി ഫൈസൽ ഫരീദിന് ജാമ്യമില്ലാ വാറണ്ട്

വിമലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമിക്ക് സമർപ്പണം…
തിരുവിതാംകൂർ രാജ്യത്തിന്റെ പശ്ചാത്തലത്തിൽ ചരിത്രത്തിൽ നിന്നും ഒരു നായക കഥാപാത്രം പുനർ സൃഷ്ടിക്കപ്പെടുന്നു. മലയാളത്തിലെ പ്രിയപ്പെട്ട സൂപ്പർ താരം ആ കഥാപാത്രമാകുന്നു… ധർമരാജ്യ… വിർച്ച്വൽ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ സിനിമ…. മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിർമിക്കുക.
ശ്രീ പത്മനാഭന് പ്രാർത്ഥനകളോടെ… ആർ.എസ്.വിമൽ.

Also Read: നടൻ പി ബാലചന്ദ്രൻ ആശുപത്രിയിൽ

പ്രിത്വിരാജ് നായകനായ എന്ന് നിന്റെ മൊയ്തീനിലൂടെയാണ് ആർ.എസ്. വിമൽ സംവിധാനരം​ഗത്തേക്കെത്തുന്നത്. തമിഴ് സൂപ്പർതാരം വിക്രമിനെ നായകനാക്കി ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം കർണന്റെ പണിപ്പുരയിലാണ് വിമൽ ഇപ്പോൾ.

Also Read: സുൽത്താന്റെ വലയിൽ കൂടുതൽ പെൺകുട്ടികൾ?

ആർ എസ് വിമലിന്റെ ധർമ്മരാജ്യ; നായകൻ മലയാളത്തിലെ സൂപ്പർതാരം !