LogoLoginKerala

കോവിഡ് നിരീക്ഷണത്തിലിരിക്കെ മരണം; മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പരിശോധനാഫലം പുറത്ത്

കോട്ടയത്ത് കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച നിലയില് കണ്ടെത്തിയ മെഡിക്കല് വിദ്യാര്ത്ഥിനിയുടെ കോവിഡ് പരിശോധനാഫലം പുറത്ത്. ഫലം നെഗറ്റീവാണ്. ഇന്നലെ രാത്രിയാണ് തൂങ്ങിമരിച്ച നിലയില് കണ്ടെത്തിയ പായിപ്പാട് അമ്പിത്താഴത്തേതില് വീട്ടില് കൃഷ്ണപ്രിയയുടെ (20) കോവിഡ് പരിശോധനാഫലമാണ് നെഗറ്റീവായത്. റഷ്യയില് എംബിബിഎസ് വിദ്യാര്ത്ഥിനിയായ കൃഷ്ണപ്രിയ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. ഇന്നലെ തന്നെ പെണ്കുട്ടിയുടേത് തൂങ്ങിമരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. Also Read: നടൻ പി ബാലചന്ദ്രൻ ആശുപത്രിയിൽ അതിനിടെ സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല് കോളജ് ആശുപത്രിയില് …
 

കോട്ടയത്ത് കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച നിലയില്‍ കണ്ടെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ കോവിഡ് പരിശോധനാഫലം പുറത്ത്. ഫലം നെഗറ്റീവാണ്. ഇന്നലെ രാത്രിയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പായിപ്പാട് അമ്പിത്താഴത്തേതില്‍ വീട്ടില്‍ കൃഷ്ണപ്രിയയുടെ (20) കോവിഡ് പരിശോധനാഫലമാണ് നെഗറ്റീവായത്. റഷ്യയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ കൃഷ്ണപ്രിയ കഴിഞ്ഞ ആഴ്ചയാണ് നാട്ടിലെത്തിയത്. ഇന്നലെ തന്നെ പെണ്‍കുട്ടിയുടേത് തൂങ്ങിമരണമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

Also Read: നടൻ പി ബാലചന്ദ്രൻ ആശുപത്രിയിൽ

അതിനിടെ സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം സ്ഥിരീകരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലര്‍ച്ചെ മരിച്ച ചുനക്കര സ്വദേശി നസീറിനാണ് കോവിഡ് സ്ഥിരീകരിച്ചത്. അര്‍ബുദ രോഗിയായ നസീര്‍ കഴിഞ്ഞ രണ്ടിന് സൗദിയില്‍ നിന്നും കോഴിക്കോട്ടെത്തി അവിടെനിന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്നു. ശ്രവ പരിശോധനയില്‍ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു

Also Read: സുൽത്താന്റെ വലയിൽ കൂടുതൽ പെൺകുട്ടികൾ?

ശനിയാഴ്ച വൈകിട്ട് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സെത്തി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. ഇവിടെ വച്ചാണ് ഞായറാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാരോടും പ്രദേശവാസികളോടും നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദ്ദേശം നല്‍കി.

Also Read: ഫ്രാങ്കോ മുളയ്ക്കലിന് കോവിഡ്