LogoLoginKerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഉടമസ്ഥാവകാശം: നിർണായക വിധി ഇന്ന്

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വിധി ഇന്ന്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറയുക. ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച കേസിലാണ് വിധി. ബി നിലവറ തുറക്കുന്ന കാര്യത്തിലും കോടതി തീരുമാനം എടുത്തേക്കും. ക്ഷേത്രം സര്ക്കാര് ഏറ്റെടുക്കാന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തിരുവിതാംകൂർ രാജകുടുംബം നല്കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറയുക. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് രാജകുടുംബം അപ്പീൽ ഹർജി സമർപ്പിക്കുകയായിരുന്നു. ക്ഷേത്ര ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസായതിനാൽ …
 

പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി വിധി ഇന്ന്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസിൽ വിധി പറയുക. ക്ഷേത്ര ഭരണാവകാശം സംബന്ധിച്ച കേസിലാണ് വിധി. ബി നിലവറ തുറക്കുന്ന കാര്യത്തിലും കോടതി തീരുമാനം എടുത്തേക്കും.

ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ തിരുവിതാംകൂർ രാജകുടുംബം നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പറയുക. ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് രാജകുടുംബം അപ്പീൽ ഹർജി സമർപ്പിക്കുകയായിരുന്നു. ക്ഷേത്ര ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസായതിനാൽ വളരെ നിർണായകമാണ് ഈ വിധി. ക്ഷേത്രഭരണം തിരുവിതാംകൂർ രാജ കുടുംബത്തിന് മാത്രമായി കൈമാറരുതെന്ന് സർക്കാർ സുപ്രീം കോടതിയിൽ നേരത്തെ നിലപാടറിയിച്ചിരുന്നു. സംസ്ഥാന സർക്കാരാണ് തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരിയെന്നും, ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാൻ വ്യവസ്ഥയില്ലെന്നുമായിരുന്നു 2011 ജനുവരി 31 ലെ കേരള ഹൈക്കോടതിയുടെ വിധി.

ഗുരുവായൂര്‍ മാതൃകയിൽ പത്മനാഭസ്വാമി ക്ഷേത്രത്തിനായി ബോര്‍ഡ് രൂപീകരിക്കാൻ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ക്ഷേത്ര ഭരണത്തിനായി അഞ്ചംഗ സമിതി രൂപീകരിക്കണമെന്ന അഭിപ്രായം രാജകുടുംബം മുന്നോട്ടുവെച്ചിരുന്നു. സമിതിയുടെ അദ്ധ്യക്ഷനെ തീരുമാനിക്കാനുള്ള അവകാശം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനായിരിക്കണം. അതേസമയം എട്ടംഗ ഭരണസമിതി രൂപീകരിക്കണമെന്ന ആവശ്യമാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്.

ബി നിലവറയിലെ അമൂല്യവസ്തുക്കളുടെ കണക്കെടുപ്പ് മാത്രമാണ് ഇതുവരെ നടത്താത്തത്. ബി നിലവറ തുറന്നാൽ ക്ഷേത്രത്തിന് കേടുപാടുകൾ ഉണ്ടാക്കുമെന്നാണ് രാജകുടുംബത്തിന്റെ നിലപാട്. എന്നാൽ ബി നിലവറ ഏഴ് തവണ തുറന്നിട്ടുണ്ടെന്നാണ് മുൻ സിഎജി വിനോദ് റായ് സുപ്രീംകോടതിയിൽ നൽകിയ റിപ്പോര്‍ട്ടിൽ അറിയിച്ചത്. നിലവറ തുറന്ന് കണക്കെടുപ്പ് നടത്തണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനം വ്യക്തമാക്കും.