LogoLoginKerala

കോവിഡ് വാക്സിൻ; ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി റഷ്യ

ലോകത്തെ ആദ്യ കൊറോണ വൈറസ് വാക്സിൻ ക്ലിനിക്കല് പരീക്ഷണങ്ങള് വിജയകരമായി പൂര്ത്തിയാക്കിയതായി റഷ്യന് യൂണിവേഴ്സിറ്റി. സെചെനോവ് ഫസ്റ്റ് മോസ്കോ സ്റ്റേറ്റ് മെഡിക്കല് യൂണിവേഴ്സിറ്റിയിലാണ് വാക്സിന് പരീക്ഷണം നടന്നത്. ട്രാന്സ്ലേഷണല് മെഡിസിന് ആന്ഡ് ബയോടെക്നോളജി ഇന്സ്റ്റിറ്റ്യൂട്ട് ഡയറക്ടര് വദിം തര്സോവ് ആണ് പരീക്ഷണം പൂര്ത്തിയാക്കിയ കാര്യം അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്ട്ടുചെയ്തു. Also Read: തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട ! പരീക്ഷണത്തിന് വിധേയരായ വോളന്റിയര്മാരുടെ ആദ്യ സംഘത്തെ ബുധനാഴ്ച ഡിസ്ചാര്ജ് ചെയ്യും. രണ്ടാമത്തെ സംഘം ജൂലായ് 20ന് ആശുപത്രിവിടുമെന്നും അധികൃതര് …
 

ലോകത്തെ ആദ്യ കൊറോണ വൈറസ് വാക്സിൻ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി റഷ്യന്‍ യൂണിവേഴ്സിറ്റി. സെചെനോവ് ഫസ്റ്റ് മോസ്‌കോ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലാണ് വാക്‌സിന്‍ പരീക്ഷണം നടന്നത്. ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ ആന്‍ഡ് ബയോടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ വദിം തര്‍സോവ് ആണ് പരീക്ഷണം പൂര്‍ത്തിയാക്കിയ കാര്യം അറിയിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ടുചെയ്തു.

Also Read: തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട !

പരീക്ഷണത്തിന് വിധേയരായ വോളന്റിയര്‍മാരുടെ ആദ്യ സംഘത്തെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്യും. രണ്ടാമത്തെ സംഘം ജൂലായ് 20ന് ആശുപത്രിവിടുമെന്നും അധികൃതര്‍ പറഞ്ഞു. വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ജൂണ്‍ 18നാണ് യൂണിവേഴ്സിറ്റി തുടങ്ങിയത്. റഷ്യയിലെ ഗാമലീ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്‍ഡ് മൈക്രോബയോളജിയാണ് വാക്സിന്‍ നിര്‍മ്മിച്ചത്. വാക്സിന്‍ മനുഷ്യര്‍ക്ക് സുരക്ഷിതമാണോ എന്ന പരീക്ഷണമാണ് നടത്തിയതെന്നും അതില്‍ വിജയിച്ചുവെന്നും അധികൃതര്‍ അവകാശപ്പെട്ടു.

Also Read: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഉടമസ്ഥാവകാശം: നിർണായക വിധി ഇന്ന്

വാക്സിൻ എപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ നിർമിച്ചുതുടങ്ങാനാവുമെന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. റഷ്യയിൽ ഇതുവരെ 7,19,449 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 11,188 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. ലോകാരോഗ്യ സംഘടനയിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ഇന്ത്യയിലെ വാക്സിനുകൾ അടക്കം 21 വാക്സിനുകളാണ് നിലവിൽ ക്ലിനിക്കൽ പരീക്ഷണ ഘട്ടത്തിലുള്ളത്.

കോവിഡ് വാക്സിൻ; ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി റഷ്യ

Also Read: ഫേസ്ബുക്ക് മുതൽ 5ജി വയർലസ് കമ്പനി ക്വാൽകോം വരെ; ജിയോയിൽ എത്തിയത് 118,318.45 കോടിയുടെ നിക്ഷേപം