LogoLoginKerala

കോവിഡ് വ്യാപനം; എടിഎം ഉപയോഗത്തിൽ ശ്രദ്ധ വേണം

സംസ്ഥാനത്ത് പല സ്ഥലങ്ങളിലും കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ബാങ്കുകളിൽ എടിഎം സേവനം ഉപയോഗപ്പെടുത്തുന്നവർക്ക് കർശനശ്രദ്ധ വേണമെന്ന് ബാങ്ക് അധികൃതരുടെ നിർദേശം. Also Read: യുഎഇയിലേക്ക് എയര്ഇന്ത്യ സര്വ്വീസുകള് പുനരാരംഭിക്കുന്നു എടിഎം സെന്ററിലെ മെഷീനിൽ ആവശ്യമുള്ള സ്ഥലത്ത് അല്ലാതെ മറ്റൊരു പ്രതലത്തിലും സ്പർശിക്കാതിരിക്കുക, പൈസ പിൻവലിക്കുന്ന സമയത്ത് കൈകൾ മുഖത്ത് സ്പർശിക്കരുത്, വരി നിൽക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ അകലം കൃത്യമായി പാലിക്കുക, എടിഎം സെന്ററിനകത്ത് ഒരു സമയം ഒരാൾ മാത്രം പ്രവേശിക്കുക. Also Read: കോവിഡ് വാക്സിൻ; …
 

സംസ്ഥാനത്ത് പല സ്ഥലങ്ങളിലും കോവിഡ് സമ്പർക്ക രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ബാങ്കുകളിൽ എടിഎം സേവനം ഉപയോഗപ്പെടുത്തുന്നവർക്ക് കർശനശ്രദ്ധ വേണമെന്ന് ബാങ്ക് അധികൃതരുടെ നിർദേശം.

Also Read: യുഎഇയിലേക്ക് എയര്‍ഇന്ത്യ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

എടിഎം സെന്ററിലെ മെഷീനിൽ ആവശ്യമുള്ള സ്ഥലത്ത് അല്ലാതെ മറ്റൊരു പ്രതലത്തിലും സ്പർശിക്കാതിരിക്കുക, പൈസ പിൻവലിക്കുന്ന സമയത്ത് കൈകൾ മുഖത്ത് സ്പർശിക്കരുത്, വരി നിൽക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ അകലം കൃത്യമായി പാലിക്കുക, എടിഎം സെന്ററിനകത്ത് ഒരു സമയം ഒരാൾ മാത്രം പ്രവേശിക്കുക.

Also Read: കോവിഡ് വാക്സിൻ; ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി റഷ്യ

പ്രവേശിക്കുന്നതിന് മുൻപും പുറത്തിറങ്ങിയ ശേഷവും ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. നോട്ടുകൾ കൈകാര്യം ചെയ്ത ശേഷവും കൈകൾ മുഖത്ത് സ്പർശിക്കാതിരിക്കുക, ഉടൻ സോപ്പ് ഉപയോഗിച്ച് കഴുകുക തുടങ്ങിയ മുൻകരുതലുകൾ ബാങ്കുകൾ നിർദേശിക്കുന്നു. കറൻസി രഹിത ഇടപാടുകൾക്കായി ബാങ്ക് നൽകുന്ന ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക, ഒഴിച്ചുകൂടാൻ പറ്റാത്ത സാഹചര്യത്തിൽ മാത്രമേ എടിഎം സെന്ററിനെ ആശ്രയിക്കാവൂ തുടങ്ങിയ നിർദേശങ്ങളാണ് ബാങ്കുകൾ നൽകുന്നത്.

Also Read: തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട !