LogoLoginKerala

തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട !

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽ നിന്നും എത്തിയ മൂന്ന് പേരിൽ നിന്നുമാണ് സ്വർണം പിടിച്ചത്. 1.45 കിലോ വരുന്ന സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചത്. കുഴമ്പ് രൂപത്തിൽ ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. പിടിയിലായത് തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. ഇവരുടെ ഉന്നത ബന്ധം അന്വേഷിക്കുന്നു. Also Read: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഉടമസ്ഥാവകാശം: നിർണായക വിധി ഇന്ന് ഡിപ്ലോമാറ്റിക്ക് ബാഗിൽ വഴി 30 കിലോ സ്വർണം കടത്തിയ കേസ് ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുമ്പോഴാണ് വീണ്ടും സ്വർണം കടത്താനുള്ള …
 

തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. ദുബായിൽ നിന്നും എത്തിയ മൂന്ന് പേരിൽ നിന്നുമാണ് സ്വർണം പിടിച്ചത്. 1.45 കിലോ വരുന്ന സ്വർണമാണ് ഇവരിൽ നിന്ന് പിടിച്ചത്. കുഴമ്പ് രൂപത്തിൽ ആണ് സ്വർണം കടത്താൻ ശ്രമിച്ചത്. പിടിയിലായത് തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം. ഇവരുടെ ഉന്നത ബന്ധം അന്വേഷിക്കുന്നു.

Also Read: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഉടമസ്ഥാവകാശം: നിർണായക വിധി ഇന്ന്

ഡിപ്ലോമാറ്റിക്ക് ബാഗിൽ വഴി 30 കിലോ സ്വർണം കടത്തിയ കേസ് ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുമ്പോഴാണ് വീണ്ടും സ്വർണം കടത്താനുള്ള ശ്രമം പിടിച്ചത്. യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസ് എൻഐഎ ഏറ്റെടുത്തിട്ടുണ്ട്. മുഖ്യപ്രതികളായ പി.എസ് സരിത്ത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നു

Also Read: അമിതാഭ് ബച്ചനും അഭിഷേകിനും പിന്നാലെ ഐശ്വര്യയ്ക്കും മകൾക്കും കോവിഡ്