LogoLoginKerala

കേരളത്തിൽ ഇന്ന് 449 പേർക്ക് കോവിഡ്: 162 പേർക്ക് രോഗമുക്തി; സമ്പർക്കം വഴി 144 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 162 പേര് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താ സമ്മേളനത്തില് അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരില് 140 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. 64 മറ്റ് സംസ്ഥാനങ്ങളില് നിന്നും എത്തിയവരാണ്. സമ്പര്ക്കം വഴി 144 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില് 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഫലം പോസിറ്റീവായവരുടെ ജില്ലതിരിച്ചുള്ള കണക്ക്: ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനംതിട്ട 47, …
 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 162 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇന്ന് രോഗം ബാധിച്ചവരില്‍ 140 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 64 മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കം വഴി 144 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

ഫലം പോസിറ്റീവായവരുടെ ജില്ലതിരിച്ചുള്ള കണക്ക്:

ആലപ്പുഴ 119, തിരുവനന്തപുരം 63, മലപ്പുറം 47, പത്തനംതിട്ട 47, കണ്ണൂര്‍ 44, കൊല്ലം 33, പാലക്കാട് 19, കോഴിക്കോട് 16, എറണാകുളം 15, വയനാട് 14, കോട്ടയം 10, തൃശൂര്‍ 9, കാസര്‍ഗോഡ് 9, ഇടുക്കി 4

ഫലം നെഗറ്റീവായവരുടെ ജില്ലതിരിച്ചുള്ള കണക്ക്:

തിരുവനന്തപുരം 3, കൊല്ലം 10, പത്തനംതിട്ട 2, ആലപ്പുഴ 7, കോട്ടയം 12, എറണാകുളം 12, തൃശൂര്‍ 14, പാലക്കാട് 25, മലപ്പുറം 28, കോഴിക്കോട് 8, വയനാട് 16, കണ്ണൂര്‍ 20, കാസര്‍ഗോഡ് 5,

24 മണിക്കൂറിനിടെ 12,230 സാമ്പിളുകള്‍ പരിശോധിച്ചു. 1,80,594 പേരാണ് നിരീക്ഷണത്തിലുള്ളത്. 4376 പേര്‍ ആശുപത്രികളിലാണ്. ഇന്ന് 713 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റവുമധികം ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ഇന്നാണ്. ഇതുവരെ 2,44,388 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 5407 സാമ്പിളുകളെ ഫലം വരാനുണ്ട്. രണ്ട് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലം ജില്ലയില്‍ 74 വയസുള്ള ത്യാഗരാജന്‍, കണ്ണൂര്‍ ജില്ലയില്‍ 64 വയസുള്ള അയിഷ എന്നിവര്‍ മരണമടഞ്ഞു.

ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 223 ആയി. തിരുവനന്തപുരം നഗരത്തിലെ മാണിക്കവിളാകം, പൂന്തുറ, പുത്തന്‍പള്ളി വാര്‍ഡുകളും ചവറ, പന്മന, പട്ടണക്കാട്, എടക്കരപ്പള്ളി, ചേര്‍ത്തല സൗത്ത്, മാരാരിക്കുളം നോര്‍ത്ത്, കോടന്തുരുത്ത്. തുറവൂര്‍ ആറാട്ടുപുഴ, ചെല്ലാനം വെളിയംകോട് പെരുമ്പടപ്പ പഞ്ചായത്തുകളിലേയും പൊന്നാനി താനൂര്‍ മുന്‍സിപ്പാലിറ്റികളിലെ എല്ലാ വാര്‍ഡുകളിലും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.