LogoLoginKerala

യുഎഇയിലേക്ക് എയര്‍ഇന്ത്യ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു

ഇന്ത്യയില് നിന്ന് യുഎഇയിലേക്ക് എയര്ഇന്ത്യ സര്വ്വീസുകള് പുനരാരംഭിക്കുന്നു. തിങ്കളാഴ്ച്ച മുതല് കൊച്ചിയില് നിന്ന് എയര് ഇന്ത്യ നടത്തുന്നത് 19 സര്വ്വീസുകളായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ആദ്യ വിമാനം ഇന്ന് രാവിലെ പത്തരയ്ക്ക് പുറപ്പെടും. ഈ മാസം 25 വരെയുള്ള വിമാനങ്ങളാണ് ഇപ്പോള് ചാര്ട്ട് ചെയ്തിട്ടുള്ളത്. Also Read: കോവിഡ് വാക്സിൻ; ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി റഷ്യ പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് യജ്ഞം നാലാം ഘട്ടത്തിന്റെ ഭാഗമായി ജര്മനി, സിംഗപ്പൂര്, കാനഡ എന്നിവിടങ്ങളിലേക്കും എയര് ഇന്ത്യ കൂടുതല് സര്വീസുകള് ഏര്പ്പെടുത്തി. …
 

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് എയര്‍ഇന്ത്യ സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നു. തിങ്കളാഴ്ച്ച മുതല്‍ കൊച്ചിയില്‍ നിന്ന് എയര്‍ ഇന്ത്യ നടത്തുന്നത് 19 സര്‍വ്വീസുകളായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ആദ്യ വിമാനം ഇന്ന് രാവിലെ പത്തരയ്ക്ക് പുറപ്പെടും. ഈ മാസം 25 വരെയുള്ള വിമാനങ്ങളാണ് ഇപ്പോള്‍ ചാര്‍ട്ട് ചെയ്തിട്ടുള്ളത്.

Also Read: കോവിഡ് വാക്സിൻ; ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയാക്കി റഷ്യ

പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേ ഭാരത് യജ്ഞം നാലാം ഘട്ടത്തിന്റെ ഭാഗമായി ജര്‍മനി, സിംഗപ്പൂര്‍, കാനഡ എന്നിവിടങ്ങളിലേക്കും എയര്‍ ഇന്ത്യ കൂടുതല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. 18 മുതല്‍ 25 വരെയുള്ള സര്‍വീസുകളുടെ ബുക്കിങ് ഇന്ന് ആരംഭിക്കും. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണു ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള സര്‍വീസുകള്‍. 23ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്ക വിമാനം ബെംഗളൂരു വഴി കൊച്ചിയിലെത്തും.

Also Read: തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട !

ഡല്‍ഹിയില്‍ നിന്ന് കാനഡയിലെ ടൊറന്റോയിലേക്ക് 3 സര്‍വീസുകളുണ്ട്. 22ന് ടൊറന്റോയില്‍ നിന്നു ഡല്‍ഹിയിലേക്കുള്ള മടക്ക വിമാനം കൊച്ചിയിലേക്കു സര്‍വീസ് നടത്തും. ബെംഗളൂരു, മുംബൈ, ചെന്നൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണു സിംഗപ്പൂരിലേക്കുള്ള സര്‍വീസുകള്‍.

Also Read: ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ഉടമസ്ഥാവകാശം: നിർണായക വിധി ഇന്ന്