LogoLoginKerala

സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി

ഡിപ്ലോമാറ്റിക്ക് ബാഗ് വഴി സ്വര്ണം കടത്തിയ കേസില് എൻഐഎ കസ്റ്റഡിയിൽ എടുത്ത സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരിൽനിന്ന് പാസ്പോർട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. ഇരുവരും വേഷം മാറി നാഗാലാന്ഡിലേക്ക് കടക്കാനുള്ള നീക്കങ്ങൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ബംഗളൂരുവിലെത്തി നാഗാലാന്ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല് ഫോണ്വിളികള് പാരയായപ്പോള് സന്ദീപിനെയും സ്വപ്നയെയും ബംഗളൂരുവില് നിന്നുതന്നെ എന്ഐഎ. സംഘം പിടികൂടുകയായിരുന്നു. Also Read: സ്വപ്ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ എസ് ക്രോസ് വാഹനത്തിലാണ് …
 

ഡിപ്ലോമാറ്റിക്ക് ബാഗ് വഴി സ്വര്‍ണം കടത്തിയ കേസില്‍ എൻഐഎ കസ്റ്റഡിയിൽ എടുത്ത സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരിൽനിന്ന് പാസ്പോർട്ടും രണ്ടു ലക്ഷം രൂപയും പിടിച്ചെടുത്തു. ഇരുവരും വേഷം മാറി നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കങ്ങൾ ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ബംഗളൂരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ഫോണ്‍വിളികള്‍ പാരയായപ്പോള്‍ സന്ദീപിനെയും സ്വപ്നയെയും ബംഗളൂരുവില്‍ നിന്നുതന്നെ എന്‍ഐഎ. സംഘം പിടികൂടുകയായിരുന്നു.

Also Read: സ്വപ്ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ

എസ് ക്രോസ് വാഹനത്തിലാണ് സ്വപ്നയും സന്ദീപും ബെംഗളൂരുവിലെത്തിയത്. ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്. എന്നാല്‍ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തില്‍ കഴിഞ്ഞദിവസം കോറമംഗലയിലെ ഒക്ടേവ ഹോട്ടലിലേക്ക് മാറുകയായിരുന്നു. രണ്ടിടത്തും ഓണ്‍ലൈനിലൂടെയാണ് മുറി ബുക്ക് ചെയ്തത്. ഒക്ടേവ ഹോട്ടലില്‍ വൈകിട്ട് ആറരയോടെയാണ് ഇരുവരും മുറിയെടുത്തത്. എന്നാല്‍ ചെക്ക്ഇന്‍ ചെയ്ത് അര മണിക്കൂറിനകം എന്‍ഐഎ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.

Also Read: അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ്

പ്രതികളില്‍നിന്ന് പാസ്‌പോര്‍ട്ടും രണ്ട് ലക്ഷം രൂപയും എന്‍.ഐ.എ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഏഴ് മണിയോടെ പിടിയിലായ ഇരുവരെയും ഞായറാഴ്ച പുലര്‍ച്ചെ വരെ ചോദ്യംചെയ്തു.

സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി