LogoLoginKerala

എൻഐഎ കസ്റ്റഡിയിൽ സ്വപ്ന സുരേഷ് കൊച്ചിയിലേക്ക്

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ എൻഐഎ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത സ്വപ്ന സുരേഷിന്റെയും സന്ദീപിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എൻഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തുമെന്നാണ് വിവരം. ബംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലിൽ നിന്നാണ് ഇവർ പിടിയിലായത്. എൻഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്. Also Read: സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി ഇരുവരെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. എന്നാല് ഇവുരടെയും സുരക്ഷയും ബംഗളൂരുവിലെ രാത്രി യാത്ര നിയന്ത്രണവും കണക്കിലെടുത്താണ് …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ എൻഐഎ ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത സ്വപ്ന സുരേഷിന്‍റെയും സന്ദീപിന്‍റെയും അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുമായി എൻഐഎ സംഘം ഇന്ന് ഉച്ചയോടെ കേരളത്തിലെത്തുമെന്നാണ് വിവരം. ബംഗളൂരുവിലെ ബിടിഎം ലേ ഔട്ടിലെ ഹോട്ടലിൽ നിന്നാണ് ഇവർ പിടിയിലായത്. എൻഐഎ ഹൈദരാബാദ് യൂണിറ്റാണ് ഇരുവരെയും പിടികൂടിയത്.

Also Read: സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി

ഇരുവരെയും ഇന്ന് രാവിലെയോടെ കൊച്ചിയിലെത്തിക്കും എന്നാണ് ഇന്നലെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവുരടെയും സുരക്ഷയും ബംഗളൂരുവിലെ രാത്രി യാത്ര നിയന്ത്രണവും കണക്കിലെടുത്താണ് രാത്രിയിലെ യാത്ര ഒഴിവാക്കിയത്. പ്രതികളെ ഉച്ചയോടെ കൊച്ചിയിലെത്തിക്കും. തുടർന്ന് കൊവിഡ് പരിശോധനയ്ക്കും ഇവരെ വിധേയമാക്കും.

Also Read: സ്വപ്ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ

സന്ദീപ് സഹോദരനെ വിളിച്ചതാണ് എൻഐഎ സംഘത്തിന് പ്രതികളിലേക്കെത്താൻ സഹായമായത്. നാലാം പ്രതി സന്ദീപ് നായരുടെ വീട്ടിൽ ശനിയാഴ്ച ഉച്ചയോടെ തുടങ്ങിയ റെയ്ഡ് പുലർച്ചെ വരെ നീണ്ടു. കസ്റ്റംസ് പരിശോധന തുടങ്ങിയ ഒരു മണിക്ക് തന്നെ സന്ദീപിന്റെ ഫോൺ കോൾ സഹോദരന് എത്തി. അഭിഭാഷകന്റെ ഫോൺ കോളാണ് എന്നു പറഞ്ഞെങ്കിലും കസ്റ്റംസ് പരിശോധിച്ചപ്പോൾ വിളി വന്നത് ബെംഗളൂരുവിലെ ഫോൺ നമ്പറിൽ നിന്നാണെന്ന് മനസിലാക്കി ഉടൻതന്നെ നമ്പർ എൻഐഎക്ക് കൈമാറുകയായിരുന്നു.

Also Read: അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ്

എൻഐഎ കസ്റ്റഡിയിൽ സ്വപ്ന സുരേഷ്  കൊച്ചിയിലേക്ക്