LogoLoginKerala

റിലീസിന് മുൻപേ ചോർന്ന് ടോവിനോ നായകനാകുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ്; ക്രൈംബ്രാഞ്ച് അന്വേഷണം

ടോവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് റിലീസിന് മുൻപേ ചോർന്നു. സോഷ്യല്മീഡിയ പ്ലാറ്റ്ഫോമിലെ ഗ്രൂപ്പിലാണ് ചിത്രം വന്നത്. വിഷയത്തില് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കോവിഡ് 19 രോഗവ്യാപനത്തെയും ലോക്ഡൗണിനെയും തുടര്ന്ന് ഈ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയായിരുന്നു. Also Read: സൂഫിയും സുജാതയും വ്യാജപതിപ്പ് കാണുന്നവർ ജാഗ്രതൈ; നിഴലായി സൈബർ സെല്ലുണ്ട്; 3 വർഷം തടവും 10 ലക്ഷം രൂപ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ നിങ്ങളെ തേടി വന്നേക്കാം ! വെള്ളിയാഴ്ചയാണ് ചിത്രം ചോര്ന്ന വിവരം നിര്മ്മാതാവിനും …
 

ടോവിനോ തോമസ് നായകനാകുന്ന കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് റിലീസിന് മുൻപേ ചോർന്നു. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമിലെ ഗ്രൂപ്പിലാണ് ചിത്രം വന്നത്. വിഷയത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. കോവിഡ് 19 രോഗവ്യാപനത്തെയും ലോക്ഡൗണിനെയും തുടര്‍ന്ന് ഈ ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരിക്കുകയായിരുന്നു.

Also Read: സൂഫിയും സുജാതയും വ്യാജപതിപ്പ് കാണുന്നവർ ജാഗ്രതൈ; നിഴലായി സൈബർ സെല്ലുണ്ട്; 3 വർഷം തടവും 10 ലക്ഷം രൂപ പിഴയും അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ നിങ്ങളെ തേടി വന്നേക്കാം !

വെള്ളിയാഴ്ചയാണ് ചിത്രം ചോര്‍ന്ന വിവരം നിര്‍മ്മാതാവിനും അണിയറ പ്രവര്‍ത്തകര്‍ക്കും ലഭിച്ചത്. ചിത്രം മുഴുവനും ചോര്‍ന്നോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. സിനിമയുടെ പകുതിയോളം ഭാഗങ്ങള്‍ ചില ലിങ്കുകളില്‍ ലഭ്യമാകുകയായിരുന്നു. നിര്‍മ്മാതാവ് ആന്‍റോ ജോസഫാണ് ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഐ.ജി എ ശ്രീജിത്തിന് പരാതി നല്‍കിയത്.

Also Read: അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ്

മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ഡയലോഗില്‍നിന്നുമാണ് ചിത്രത്തിന്‍റെ പേര് ഉരുത്തിരിഞ്ഞതെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തതും മോഹന്‍ലാലായിരുന്നു.

Also Read: എൻഐഎ കസ്റ്റഡിയിൽ സ്വപ്ന സുരേഷ് കൊച്ചിയിലേക്ക്

കേരളത്തിലെത്തുന്ന ഒരു വിദേശ വനിതയും ടൂറിസ്റ്റ് ഗൈഡും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ബുള്ളറ്റില്‍ ഇന്ത്യ മുഴുവനും ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്ന് എത്തുന്ന കാതറിന്‍ എന്ന വിദേശ വനിതയുടെ കഥയാണ് കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്‌സ്. കാതറിനായി ജാര്‍വിനാണ് വേഷമിടുന്നത്. കാതറിനെ സഹായിക്കാനെത്തുന്ന ജോസ് മോന്‍ എന്ന കഥാപാത്രമാണ് ടോവിനോയുടേത്.

Also Read: സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടെയും അറസ്റ്റ് രേഖപ്പെടുത്തി

ടൊഗോറാസിയുടെ ബാനറില്‍ ടൊവിനോയും ആന്‍റേ ജോസഫും അഹമ്മദ് റംഷിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനു സിദ്ധാര്‍ത്ഥാണ് ഛായാഗ്രഹണം. സുരജ് എസ് കുറുപ്പ് സംഗീതം നൽകുന്നു.