LogoLoginKerala

അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ്

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. തൊട്ടു പിന്നാലെ കുടുംബത്തിലെ മറ്റ് മൂന്നുപേരുടെ ഫലങ്ങൾ നെഗറ്റീവായത് ആശ്വാസമായി. ഐശ്വര്യ റായ് ബച്ചൻ, ആരാധ്യ ബച്ചൻ, ജയ ബച്ചൻ എന്നിവരുടെ കൊറോണ വൈറസ് ആന്റിജൻ പരിശോധന റിപ്പോർട്ടുകളാണ് നെഗറ്റീവ് ആയതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. Also Read: സൂപ്പർ ഹിറ്റായി അലി അക്ബറിന്റെ വാരിയംകുന്നൻ; അക്കൗണ്ടിലേക്ക് 54 ലക്ഷം നേരത്തെ അമിതാഭ് ബച്ചനെയും മകൻ അഭിഷേക് ബച്ചനെയും കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈ …
 

ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും കോവിഡ് സ്ഥിരീകരിച്ചു. തൊട്ടു പിന്നാലെ കുടുംബത്തിലെ മറ്റ് മൂന്നുപേരുടെ ഫലങ്ങൾ നെഗറ്റീവായത് ആശ്വാസമായി. ഐശ്വര്യ റായ് ബച്ചൻ, ആരാധ്യ ബച്ചൻ, ജയ ബച്ചൻ എന്നിവരുടെ കൊറോണ വൈറസ് ആന്റിജൻ പരിശോധന റിപ്പോർട്ടുകളാണ് നെഗറ്റീവ് ആയതെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.

Also Read: സൂപ്പർ ഹിറ്റായി അലി അക്ബറിന്റെ വാരിയംകുന്നൻ; അക്കൗണ്ടിലേക്ക് 54 ലക്ഷം

നേരത്തെ അമിതാഭ് ബച്ചനെയും മകൻ അഭിഷേക് ബച്ചനെയും കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് മുംബൈ നാനാവതി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നേരിയ ലക്ഷണങ്ങൾ കാണിച്ച ശേഷമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രി തന്നെ അമിതാഭ് ബച്ചൻ കോവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായിരുന്നു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്, “എനിക്ക് കോവിഡ് പോസിറ്റീവ് ആണ്. കുടുംബവും ഉദ്യോഗസ്ഥരും പരിശോധനകൾക്ക് വിധേയമായി, ഫലങ്ങൾ കാത്തിരിക്കുന്നു. കഴിഞ്ഞ 10 ദിവസമായി എനിക്ക് വളരെ അടുത്തായിട്ടുള്ളവരെല്ലാം സ്വയം പരിശോധനയ്ക്ക് വിധേയരാകാൻ അഭ്യർത്ഥിക്കുന്നു” അമിതാഭ് ബച്ചൻട്വറ്ററിൽ എഴുതി.

Also Read: സ്വപ്ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ

തൊട്ടുപിന്നാലെ അഭിഷേക് ബച്ചനും കോവിഡ് പോസിറ്റീവ് ആണെന്ന വാർത്ത ട്വീറ്റ് ചെയ്തു. അദ്ദേഹം ട്വിറ്ററിൽ ഇങ്ങനെ എഴുതി, “ഇന്ന് എന്റെ അച്ഛനും എനിക്കും കോവിഡ് 19-ന് സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുള്ള ഞങ്ങൾ രണ്ടുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആവശ്യമായ എല്ലാ അധികാരികളെയും ഞങ്ങൾ അറിയിച്ചിട്ടുണ്ട്, ഞങ്ങളുടെ കുടുംബത്തെയും സ്റ്റാഫിനെയും പരിശോധനയ്ക്ക് വിധേയമാക്കി. എല്ലാവരും പരിഭ്രാന്തരാകാതെ ശാന്തത പാലിക്കുക. നന്ദി. “- അഭിഷേക് ട്വിറ്ററിൽ കുറിച്ചു.

Also Read: കേരള സ്റ്റുഡൻസ് ഫെഡറേഷന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് മലയാളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് !