LogoLoginKerala

സ്വർണക്കടത്തിലെ ഐ.എസ് ബന്ധം അനേഷിക്കാൻ എൻ.ഐ.എ

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ സംഭവത്തിൽ അന്താരാഷ്ട്ര ഭീകരസംഘടനയായ ഐ.എസിന്റെ (ഇസ്ലാമിക് സ്റ്റേറ്റ്) പങ്കും അന്വേഷിക്കുന്നു. ഐ.എസിന്റെ ദക്ഷിണേന്ത്യാ വിഭാഗവുമായി സ്വർണം കടത്തിയവർക്കു ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണം. കേരളത്തിൽ ഇതിനു മുമ്പ് എത്തിയ സ്വർണം ഏതു വഴികളിലൂടെ പോയെന്നും ആർക്കൊക്കെ എത്തിച്ചെന്നും അതിൽ ഭീകര സംഘടനകളുടെ ബന്ധമുണ്ടോയെന്നുമുള്ള കാര്യങ്ങളും വിശദമായിത്തന്നെ എൻ.ഐ.എ അന്വേഷിക്കും. Also Read: കൊച്ചിയിലും ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത്? അഫ്ഗാനിലെ കാബൂൾ സർവകലാശാല കേന്ദ്രീകരിച്ച് ഐ.എസിന്റെ ദക്ഷിണേഷ്യാഘടകം ഓൺലൈൻ റിക്രൂട്ട്മെന്റ് നടത്തുന്നതായി അന്താരാഷ്ട്ര അന്വേഷണ …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ എൻ.ഐ.എ സംഭവത്തിൽ അന്താരാഷ്ട്ര ഭീകരസംഘടനയായ ഐ.എസിന്റെ (ഇസ്‌ലാമിക് സ്റ്റേറ്റ്) പങ്കും അന്വേഷിക്കുന്നു. ഐ.എസിന്റെ ദക്ഷിണേന്ത്യാ വിഭാഗവുമായി സ്വർണം കടത്തിയവർക്കു ബന്ധമുണ്ടെന്ന സംശയത്തിലാണ് അന്വേഷണം. കേരളത്തിൽ ഇതിനു മുമ്പ് എത്തിയ സ്വർണം ഏതു വഴികളിലൂടെ പോയെന്നും ആർക്കൊക്കെ എത്തിച്ചെന്നും അതിൽ ഭീകര സംഘടനകളുടെ ബന്ധമുണ്ടോയെന്നുമുള്ള കാര്യങ്ങളും വിശദമായിത്തന്നെ എൻ.ഐ.എ അന്വേഷിക്കും.

Also Read: കൊച്ചിയിലും ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത്?

അഫ്‌ഗാനിലെ കാബൂൾ സർവകലാശാല കേന്ദ്രീകരിച്ച് ഐ.എസിന്റെ ദക്ഷിണേഷ്യാഘടകം ഓൺലൈൻ റിക്രൂട്ട്‌മെന്റ് നടത്തുന്നതായി അന്താരാഷ്ട്ര അന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. കേരളത്തിൽനിന്ന് അഫ്ഗാനിലേക്കു പോയി കാണാതായ മലയാളികളിൽ പലരും ഇത്തരം ഓൺലൈൻ റിക്രൂട്ട്‌മെന്റിൽ ഉൾപ്പെട്ടതായി എൻ.ഐ.എക്ക് സൂചന ലഭിച്ചിട്ടുണ്ട്.

Also Read: സ്വർണക്കടത്തിൽ ലാഭം വരുന്ന വഴി

തിരുവനന്തപുരത്തെ സ്വർണക്കടത്തുകാർക്ക് തമിഴ്‌നാട്ടിലുള്ള ബന്ധങ്ങളും എൻ.ഐ.എ അന്വേഷിക്കും. തലസ്ഥാനത്ത് എത്തിക്കുന്ന സ്വർണം ചെന്നൈയിലേക്കാണു പോയിരുന്നതെന്ന് കസ്റ്റംസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ സ്വർണം ഏറ്റുവാങ്ങിയവരെക്കുറിച്ചാണ് ഇപ്പോൾ എൻ.ഐ.എ. അന്വേഷിക്കുന്നത്. തമിഴ്‌നാട്ടിൽ എൻ.ഐ.എ.യുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലുള്ള തീവ്രവാദികൾക്ക് ഇവരുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും. തമിഴ്‌നാട്ടിൽ നിന്ന് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത് ഭീകര പ്രവർത്തനങ്ങൾക്കായി സ്വർണക്കടത്ത് ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് എൻ.ഐ.എ. കരുതുന്നു.