LogoLoginKerala

തിരുവനന്തപുരം സ്വർണക്കടത്ത്; ഫണ്ട് പോയ വഴികളിൽ തീവ്രവാദവും സിഎഎ സമരവും

കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കുന്ന ഡിപ്ലോമാറ്റ് ബാഗ് സ്വര്ണക്കടത്തിൽ എന്ഐഎ അന്വേഷണം ചെന്നെത്തുന്നത് ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ബന്ധത്തിലേക്കാണ്. കേരളം ദക്ഷിണേന്ത്യയിലെ ഭീകരവാദസാമ്പത്തിക സ്ത്രോതസിന് വേരോട്ടമുള്ള ഇടമായി മാറുന്നു എന്ന മുന്നറിയിപ്പ് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചിരുന്നു. Also Read: സ്വർണക്കടത്തിലെ ഐ.എസ് ബന്ധം അനേഷിക്കാൻ എൻ.ഐ.എ കേരളത്തില് നടക്കുന്ന ആസൂത്രിതമായ സ്വര്ണ്ണക്കടത്തുകളിലൂടെ അനധികൃതമായി ഉണ്ടാക്കുന്ന പണം തീവ്രവാദ സംഘടനകളിലേക്ക് എത്തുന്നോ എന്ന കാര്യമാണ് പ്രധാനമായും എന്ഐഎ അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വര്ണക്കടത്തിലെ മുഖ്യ ആസൂത്രക …
 

കേരള രാഷ്ട്രീയത്തെ പിടിച്ച് കുലുക്കുന്ന ഡിപ്ലോമാറ്റ് ബാഗ് സ്വര്‍ണക്കടത്തിൽ എന്‍ഐഎ അന്വേഷണം ചെന്നെത്തുന്നത് ഐഎസ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ ബന്ധത്തിലേക്കാണ്. കേരളം ദക്ഷിണേന്ത്യയിലെ ഭീകരവാദസാമ്പത്തിക സ്ത്രോതസിന് വേരോട്ടമുള്ള ഇടമായി മാറുന്നു എന്ന മുന്നറിയിപ്പ് നേരത്തെ തന്നെ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചിരുന്നു.

Also Read: സ്വർണക്കടത്തിലെ ഐ.എസ് ബന്ധം അനേഷിക്കാൻ എൻ.ഐ.എ

കേരളത്തില്‍ നടക്കുന്ന ആസൂത്രിതമായ സ്വര്‍ണ്ണക്കടത്തുകളിലൂടെ അനധികൃതമായി ഉണ്ടാക്കുന്ന പണം തീവ്രവാദ സംഘടനകളിലേക്ക് എത്തുന്നോ എന്ന കാര്യമാണ് പ്രധാനമായും എന്‍ഐഎ അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്തിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ വിദേശയാത്രകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ പരിശോധിക്കുകയാണ്.

Also Read: സ്വപ്ന സുരേഷിന് പുറമേ രണ്ട് പേരുകൾ കൂടി

അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം ഏറ്റവും ശക്തമായിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു കേരളം. ഡല്‍ഹിയിലും ഉത്തര്‍ പ്രദേശിലും അസമിലും കര്‍ണ്ണാടകയിലും സിഎഎ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപെട്ട് ചില സംഘടനകള്‍ക്ക് ലഭിച്ച ഫണ്ട് സംബന്ധിച്ച കാര്യങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്.

Also Read: സ്വർണക്കടത്തിൽ ലാഭം വരുന്ന വഴി

കേരളത്തില്‍ പൗരത്വ ഭേദഗതി വിരുദ്ധ പ്രക്ഷോഭത്തിന് രാജ്യത്തിന് പുറത്ത് നിന്ന് സാമ്പത്തിക സഹായം ലഭിച്ചെന്ന സംശയം നേരത്തെതന്നെയുണ്ട്‌. സിഎഎ വിരുദ്ധ സമരക്കാര്‍ക്ക് ഫണ്ട്‌ വന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്‍ഐഎ വിശദമായി അന്വേഷിക്കും. ഹവാല ഇടപാടുകളിലൂടെ കേരളത്തില്‍ വന്‍തോതില്‍ പണം എത്തുന്നു എന്നത് വളരെ നേരത്തെ തന്നെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിൽ ഉള്ളതാണ്.

Also Read: സ്വപ്ന സുരേഷ് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി; എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് എൻഐഎ

തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിയ 30 കിലോ സ്വര്‍ണ്ണകള്ളക്കടത്ത് മാത്രമാവില്ല എന്‍ഐഎ അന്വേഷിക്കുക എന്ന് വ്യക്തമാണ്, സ്വര്‍ണക്കടത്തിൽ ഉൾപ്പെട്ടവരുടെ തീവ്രവാദ ബന്ധം, ഇവരിൽ നിന്നും തീവ്രവാദ സംഘടനകള്‍ക്ക് ലഭിച്ചിട്ടുള്ള സാമ്പത്തിക സഹായം എന്നിവയൊക്കെ അന്വേഷിക്കും, കേരളത്തിൽ ഇതുവരെ നടന്ന സ്വര്‍ണ്ണ കള്ളക്കടത്തുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇതിനോടകം എന്‍ഐഎ ശേഖരിച്ചിട്ടുണ്ട്.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്; അമിത് ഷാ കളത്തിൽ