LogoLoginKerala

സ്വപ്ന സുരേഷ് എൻഐഎ കസ്റ്റഡിയിൽ

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ നിന്ന് എൻഐഎ ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. നാളെ പുലർച്ചെ ഇവരെ കൊച്ചിയിൽ എത്തിക്കും എന്നാണ് സൂചനകൾ. 7 ദിവസമായി ഒളിവിൽ കഴിഞ്ഞതിന് ശേഷമാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കേസിൽ നിര്ണായക വഴിത്തിരിവ്. സ്വപ്നയ്ക്കൊപ്പം ഭര്ത്താവും മക്കളുമുണ്ടായിരുന്നു. ഫോണ്വിളിയില് നിന്നാണ് എൻഐയ്ക്കു തുമ്പു ലഭിച്ചത്. ഇതിലൂടെ ഫോണ് ചോര്ത്തിയാണ് എന്.ഐ.ഐ സ്വപ്നയെയും കൂട്ടാളികളെയും കണ്ടെത്തിയത്. Also Read: തിരുവനന്തപുരം സ്വർണക്കടത്ത്; …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും കസ്റ്റഡിയിൽ. ബാംഗ്ലൂരിൽ നിന്ന് എൻഐഎ ആണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. നാളെ പുലർച്ചെ ഇവരെ കൊച്ചിയിൽ എത്തിക്കും എന്നാണ് സൂചനകൾ. 7 ദിവസമായി ഒളിവിൽ കഴിഞ്ഞതിന് ശേഷമാണ് രാഷ്ട്രീയ കേരളം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന കേസിൽ നിര്‍ണായക വഴിത്തിരിവ്. സ്വപ്നയ്ക്കൊപ്പം ഭര്‍ത്താവും മക്കളുമുണ്ടായിരുന്നു. ഫോണ്‍വിളിയില്‍ നിന്നാണ് എൻഐയ്ക്കു തുമ്പു ലഭിച്ചത്. ഇതിലൂടെ ഫോണ്‍ ചോര്‍ത്തിയാണ് എന്‍.ഐ.ഐ സ്വപ്നയെയും കൂട്ടാളികളെയും കണ്ടെത്തിയത്.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്; ഫണ്ട് പോയ വഴികളിൽ തീവ്രവാദവും സിഎഎ സമരവും

ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയത്. രണ്ടു ദിവസമായി രണ്ടായി പിരിഞ്ഞ് കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലായിരുന്നു. സന്ദീപ് സേലം-പൊള്ളാച്ചി-അതിരപ്പള്ളി വഴി കേരളത്തിലെത്താനും സ്വപ്‌ന സുരേഷ് ഗൂഡല്ലൂര്‍-പെരിന്തല്‍മണ്ണ വഴി കേരളത്തിലെത്താനുമായിരുന്നു പദ്ധതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

Also Read: സ്വപ്ന സുരേഷിന് പുറമേ രണ്ട് പേരുകൾ കൂടി

ബാംഗ്ലൂർ പോലീസിന്റെയും മധുരയിലെ കസ്റ്റസ് ഡിവിഷന്റെയും സഹായത്തോടെയാണ് രണ്ടുപേരെയും അറസ്റ്റ് ചെയ്ത്. ഇന്നലെ വൈകിട്ടോടെ ഇവർ ഒളിവിലുള്ള സ്ഥലം അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു

അതേസമയം, കൊച്ചിയില്‍ സന്ദീപ് നായരുടെ വീട്ടില്‍ കസ്റ്റംസിന്റെ റെയ്ഡ് തുടരുകയാണ്. എന്‍ഐഎയും ഇപ്പോള്‍ കൊച്ചിയില്‍ എത്തിയിട്ടുണ്ട്.