LogoLoginKerala

കള; ടോവിനോയുടെ പുതിയ ചിത്രം

ടൊവിനോ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കള എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പുറത്തുവിട്ടത്. രോഹിത് വി എസ് ആണ് സംവിധായകൻ. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത്. Also Read: മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചതാര് ? യദു പുഷ്പാകരനും രോഹിതും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം അഖിൽ ജോർജ്. അഡ്വഞ്ചർ കമ്പനിയുടെ ബാനറിൽ സിജു മാത്യു, നാവിസ് സേവ്യർ എന്നിവരാണ് നിർമ്മാണം. ടൊവീനോയും …
 

ടൊവിനോ നായകനാവുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കള എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം പുറത്തുവിട്ടത്. രോഹിത് വി എസ് ആണ് സംവിധായകൻ. അഡ്വഞ്ചേഴ്‍സ് ഓഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് രോഹിത്.

Also Read: മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചതാര് ?

യദു പുഷ്‍പാകരനും രോഹിതും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ഛായാഗ്രഹണം അഖിൽ ജോർജ്. അഡ്വഞ്ചർ കമ്പനിയുടെ ബാനറിൽ സിജു മാത്യു, നാവിസ് സേവ്യർ എന്നിവരാണ് നിർമ്മാണം. ടൊവീനോയും രോഹിത്തും അഖിൽ ജോർജും സഹനിർമ്മാതാക്കളാണ്.

Also Read: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിനുള്ളിൽ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

രണ്ട് ചിത്രങ്ങളാണ് ടൊവിനോയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കിലോമീറ്റേഴ്‍സ് ആൻഡ് കിലോമീറ്റേഴ്സ് റിലീസിന് തയ്യാറെടുക്കവേയാണ് കോവിഡ് വ്യാപനം രൂക്ഷമാവുന്നതും തീയേറ്ററുകൾ അടച്ചിടേണ്ടി വരുന്നതും. ബേസിൽ ജോസഫ് ഒരുക്കുന്ന മറ്റൊരു ചിത്രം മിന്നൽ മുരളിയുടെ ചിത്രീകരണവും കോവിഡ് വ്യാപനത്തെ തുടർന്ന് തടസപെടുകയായിരുന്നു.

ടോവിനോയുടെ ഫേസ്ബുക്ക് പോസ്റ്റ് കാണാം:  

https://www.facebook.com/659190597444298/posts/3755867551109905/

കള; ടോവിനോയുടെ പുതിയ ചിത്രം

Also Read: സ്വർണക്കടത്തിലെ ഐ.എസ് ബന്ധം അനേഷിക്കാൻ എൻ.ഐ.എ