LogoLoginKerala

കേരള സ്റ്റുഡൻസ് ഫെഡറേഷന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് മലയാളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് !

പിണറായി വിജയൻ – പ്രവര്ത്തനത്തിലും വാക്കിലും വിട്ടുവീഴ്ചയില്ലാത്ത നേതാവ്. തന്റെ നിലപാട് ശരിയോ തെറ്റോ ആകട്ടെ, തനിക്കൊരു നിലപാട് ഉണ്ട് എന്നതും എടുത്ത നിലപാടില് ഉറച്ചു നില്ക്കുന്നു എന്നതുമാണ് പിണറായിയുടെ വ്യക്തിത്വം. നിലപാടുകളില് ഉറച്ചു നിന്നതുകൊണ്ടാണ് അധികാരത്തില് നിന്ന് ഇടതുപക്ഷത്തിന് പുറത്ത് പോകേണ്ടി വന്നപ്പോഴും സംഘടന കരുത്തുറ്റതായി നിന്നത്. പാര്ട്ടി നിലപാടുകളിലെ കാര്ക്കശ്യമാകാം സാധാരണഗതിയില് പിണറായിൽ കാണുന്നത് രൗദ്രഭാവമായിരിക്കും. പക്ഷെ ആ രൗദ്രഭാവം അണികൾക്ക് ജീവനാണ്, കാരണം പാര്ട്ടി ആപ്പീസിലിരുന്ന് കല്പ്പനകള് നൽകുന്ന നേതാവല്ല, എന്തിനും ഏതിനും …
 

പിണറായി വിജയൻ – പ്രവര്‍ത്തനത്തിലും വാക്കിലും വിട്ടുവീഴ്ചയില്ലാത്ത നേതാവ്. തന്റെ നിലപാട് ശരിയോ തെറ്റോ ആകട്ടെ, തനിക്കൊരു നിലപാട് ഉണ്ട് എന്നതും എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നതുമാണ് പിണറായിയുടെ വ്യക്തിത്വം. നിലപാടുകളില്‍ ഉറച്ചു നിന്നതുകൊണ്ടാണ് അധികാരത്തില്‍ നിന്ന് ഇടതുപക്ഷത്തിന് പുറത്ത് പോകേണ്ടി വന്നപ്പോഴും സംഘടന കരുത്തുറ്റതായി നിന്നത്. പാര്‍ട്ടി നിലപാടുകളിലെ കാര്‍ക്കശ്യമാകാം സാധാരണഗതിയില്‍ പിണറായിൽ കാണുന്നത് രൗദ്രഭാവമായിരിക്കും. പക്ഷെ ആ രൗദ്രഭാവം അണികൾക്ക് ജീവനാണ്, കാരണം പാര്‍ട്ടി ആപ്പീസിലിരുന്ന് കല്‍പ്പനകള്‍ നൽകുന്ന നേതാവല്ല, എന്തിനും ഏതിനും കൂടെ ഇറങ്ങി ചെല്ലുന്നയാളാണ് അവരുടെ വിജയേട്ടന്‍. ആർജ്ജവത്തോടെ നിലപാടുകള്‍ വിളിച്ചുപറയാന്‍ പിണറായി കാണിച്ച ചങ്കൂറ്റമാണ് അദ്ദേഹത്തെ ധാര്‍ഷ്ട്യക്കാരനായ നേതാവാക്കിയത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും തന്റെ ഉറച്ച നിലപാടുകളില്‍ അന്നും ഇന്നും പിണറായി വെള്ളം ചേര്‍ത്തിട്ടില്ല. വിവാദങ്ങളോട് സമരസപ്പെടാത്ത ഉറച്ച നിലപാടുകളുള്ള വ്യക്തിത്വം, പിണറായി വിജയന്‍ എന്ന പേരിന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മറുചോദ്യമില്ല, മറുവാക്കില്ല.

കേരള സ്റ്റുഡൻസ് ഫെഡറേഷന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് മലയാളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് !

1944 മാര്‍ച്ച് 21നാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂര്‍ ജില്ലയിലെ പിണറായിയിൽ തെങ്ങു ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും ഇളയമകനായി വിജയന്‍ എന്ന പിണറായി വിജയന്‍ ജനിച്ചത്. വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ നേതൃനിരയിലെത്തിയ വിജയന്‍ അതുകൊണ്ട് തന്നെ വിട്ടുവീഴ്ചയില്ലാത്ത ഒരു നേതാവ് തന്നെയാണ്.

അദ്ദേഹത്തിന്റെ രാക്ഷ്ട്രീയ ജീവിതത്തിലേക്ക്..

ബ്രണ്ണനിലെ കലാലയ ജീവിതത്തിനിടയിൽ കെ. എസ്. എഫിലൂടെ (കേരള സ്റ്റുഡൻസ് ഫെഡറേഷൻ) പിണറായി വിജയൻ വിദ്യാര്‍ഥി രാഷ്ട്രീയത്തിൽ സജീവമായി. കെ. എസ്. എഫിന്റെയും, കെ. എസ്. വൈ. എഫിന്റെയും (കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷന്‍) സംസ്ഥാന അധ്യക്ഷനായും പ്രവര്‍ത്തിക്കുകയുണ്ടായി. 1964ൽ അദ്ദേഹം സിപിഐ (എം) അംഗമായി. 1968ൽ തന്റെ ഇരുപത്തിനാലാമത്തെ വയസ്സിൽ സിപിഐ (എം) കണ്ണൂര്‍ ജില്ലാകമ്മിറ്റിയിലേക്കും 1972ൽ ജില്ലാസെക്രട്ടറിയേറ്റിലേക്കും 1978ൽ സംസ്ഥാന കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1986ലാണ് അദ്ദേഹം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി സ്ഥാനമേൽക്കുന്നത്. 1988 മുതൽ സംസ്ഥാന സെക്രട്ടറിയേറ്റംഗമായി പ്രവര്‍ത്തിച്ച പിണറായി വിജയൻ 1998ൽ സഖാവ് ചടയൻ ഗോവിന്ദന്റെ മരണശേഷം സിപിഐ (എം) സംസ്ഥാന സെക്രട്ടറിയായി സ്ഥാനമേറ്റു. 2015ലെ വിശാഖപട്ടണം പാർട്ടി കോൺഗ്രസ് വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. 2002ലാണ് പിണറായി വിജയൻ പോളിറ്റ് ബ്യൂറോ അംഗമാകുന്നത്.

കേരള സ്റ്റുഡൻസ് ഫെഡറേഷന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് മലയാളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് !

കെ. എസ്. എഫിൽ പ്രവർത്തിക്കുമ്പോൾ തന്നെ പല വിദ്യാര്‍ഥി സമരങ്ങളെയും പിണറായി വിജയൻ മുൻ നിരയിൽ നിന്ന് നയിച്ചിട്ടുണ്ട്. കെ. എസ്. എഫിന്റെ പ്രസിഡണ്ട് പദവിയിൽ നിന്ന് ഒഴിഞ്ഞതിനു ശേഷം 1967ൽ അദ്ദേഹം സിപിഐ(എം) തലശ്ശേരി മണ്ഡലം സെക്രട്ടറിയായി സ്ഥാനമേറ്റു. മംഗലാപുരം ഗണേഷ് ബീഡി കമ്പനിയുടെ മുതലാളിമാര്‍ നിയോഗിച്ച ഗുണ്ടകള്‍ ദിനേശ് ബീഡി തൊഴിലാളികളെ ആക്രമിച്ചപ്പോള്‍ ദിനേശ് സഹകരണ സംഘത്തെ സംരക്ഷിക്കാൻ അദ്ദേഹം മുന്നിൽ നിന്നു. 1971ലെ തലശ്ശേരി കലാപത്തെക്കുറിച്ചുള്ള ജസ്റ്റിസ് വിതയത്തിൽ കമ്മീഷൻ റിപ്പോര്‍ട്ടിൽ കലാപക്കാലത്ത് പ്രദേശത്ത് മതസൗഹാർദം ഉറപ്പു വരുത്തുന്നതിൽ അന്ന് കൂത്തുപറമ്പ് എംഎല്‍എ ആയിരുന്ന പിണറായി വിജയൻ വഹിച്ച പങ്ക് പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ദേശീയ അടിയന്തിരാവസ്ഥ കാലത്ത് പൊലീസ് കസ്റ്റഡിയിൽ ക്രൂരമായ പീഡനങ്ങളാണ് അദ്ദേഹത്തിനു നേരിടേണ്ടി വന്നത്. തടവിൽ നിന്ന് മോചിതനായി നേരെ നിയമസഭയിലേക്ക് വന്ന് രക്തക്കറയുള്ള ഷര്‍ട്ട് ഉയര്‍ത്തിക്കാണിച്ചു കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം നിയമസഭയുടെ ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

തെരഞ്ഞെടുപ്പ് ചരിത്രം: 

1970ൽ പിണറായി വിജയൻ കൂത്തുപറമ്പ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തി. ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതു കാരണം 1977 വരെ അടുത്ത ഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് വൈകിപ്പിക്കുകയുണ്ടായി. 1977ലെ തെരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ നിന്ന് വീണ്ടും 4001 വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. 1991ൽ കൂത്തുപറമ്പിൽ നിന്നു തന്നെ മൂന്നാം തവണയും നിയമസഭയിലെത്തി. 1996ലെ തെരഞ്ഞെടുപ്പിൽ പയ്യന്നൂർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചു വിജയിച്ചു. 1996ലെ നായനാര്‍ മന്ത്രിസഭയിൽ വൈദ്യുത-സഹകരണ വകുപ്പുകളുടെ മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഒടുവിൽ 2016ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ധര്‍മടം മണ്ഡലത്തിൽ കോൺഗ്രസിന്റെ മമ്പറം ദിവാകരനെ 36905 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി നിയമസഭയിൽ എത്തിയ പിണറായി വിജയൻ കേരളത്തിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.

കേരള സ്റ്റുഡൻസ് ഫെഡറേഷന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് മലയാളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് !

1996ലെ നായനാർ മന്ത്രിസഭയിൽ വൈദ്യുതി-സഹകരണ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് പിണറായി വിജയൻ ആയിരുന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്താണ് വൈദ്യുതോല്പാദന-വിതരണരംഗങ്ങളിൽ സംസ്ഥാനം സമാനതകളില്ലാത്ത നേട്ടം കൈവരിച്ചത്. ഭരണപരമായ നൈപുണ്യവും, അടിസ്ഥാന രാഷ്ട്രീയപ്രവർത്തനങ്ങളിൽ നിന്നു നേടിയ പരിചയസമ്പത്തും, സഹകരണമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കാൻ അദ്ദേഹത്തെ സഹായിച്ചു. RUBCO യുടെ രൂപീകരണത്തിനു പിന്നിലുള്ള പ്രധാന ചാലകശക്തി പിണറായി വിജയൻ ആയിരുന്നു.

ഒന്നരവര്‍ഷക്കാലം ജയില്‍വാസം അനുഭവിച്ചു. ഭീകരമായ മര്‍ദ്ദനങ്ങള്‍ പിണറായിക്ക് ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്‌. അതിലൊന്നാണ്‌ 1970ല്‍ ഇരുപത്താറാം വയസ്സില്‍ നിയമസഭാംഗമായ പിണറായി വിജയന്‍ അടിയന്തരാവസ്ഥയുടെ ഭീകരരാത്രികളില്‍ പൊലീസില്‍ നിന്ന്‌ ഏറ്റുവാങ്ങേണ്ടി വന്നത്‌. അന്യായമായി പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത പിണറായിയെ ലോക്കപ്പില്‍ വെച്ച്‌ പൊലീസുകാര്‍ മാറിമാറി മര്‍ദിച്ചു. പൈശാചികമായ മൂന്നാം മുറകള്‍ക്ക്‌ വിധേയനായപ്പോഴും നിശ്‌ചദാര്‍ഢ്യത്തോടെ നേരിട്ടു. ക്രൂരമര്‍ദ്ദനത്തിന്റെ ബാക്കിപത്രമായ ചോരപുരണ്ട ഷര്‍ട്ട്‌ ഉയര്‍ത്തിപ്പിടിച്ചാണ്‌ പിണറായി പിന്നീട്‌ നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിച്ചത്‌. ആഭ്യന്തരമന്ത്രി കെ കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ ആ പ്രസംഗം നിയമസഭാ രേഖകളിലെ തിളങ്ങുന്ന അധ്യായമാണ്‌. നിയമസഭാ സാമാജികനെന്ന നിലയിലും മികച്ച പ്രവര്‍ത്തനമാണ്‌ കാഴ്‌ചവെച്ചത്‌.

കേരള സ്റ്റുഡൻസ് ഫെഡറേഷന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് മലയാളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് !

എതിരാളികള്‍ പലവട്ടം പിണറായിയുടെ ജീവനപഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. കേരളത്തില്‍ ഏറ്റവും ഗുരുതരമായ ഭീഷണിനേരിടുന്ന രാഷ്‌ട്രീയ നേതാവെന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കിയപ്പോള്‍ പിണറായി അത്‌ നിരസിച്ചു. സി.പി.ഐ (എം) ചണ്ഡീഗഡ്‌ പാര്‍ട്ടി കോണ്‍ഗ്രസ്‌ കഴിഞ്ഞ്‌ നാട്ടിലേക്കുതിരിച്ച പിണറായിയെ തീവണ്ടിയില്‍ വെടിവെച്ചു കൊല്ലാന്‍ രാഷ്‌ട്രീയ എതിരാളികള്‍ വാടകക്കൊലയാളികളെ അയച്ചു. അവസാന നിമിഷം പിണറായി യാത്ര മാറ്റിയതിനാല്‍ കൊലയാളിസംഘത്തിന്റെ വെടി ഇ. പി. ജയരാജനാണ്‌ കൊണ്ടത്‌.

സോഷ്യൽമീഡിയ സജീവമായ ഇക്കാലത്ത് പിണറായി വിജയന്റെ ഫോളോവേഴ്സിന്റെ എണ്ണത്തിലും വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കടത്തിവെട്ടിയാണ് പിണറായിയുടെ ഫോളോവേഴ്സിന്റെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. 2103ൽ ആരംഭിച്ച പിണറായിയുടെ ഫേസ്ബുക്കിൽ 10,68,037 പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്. അതേസമയം 2010ൽ ആരംഭിച്ച ഉമ്മൻചാണ്ടിയുടെ ലൈക്കുകൾ 10,65,129 പേരാണ്.

കേരള സ്റ്റുഡൻസ് ഫെഡറേഷന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിൽ നിന്ന് മലയാളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് !

വിവാദങ്ങളുടെ അഗ്‌നിയില്‍ നിന്ന് ഫിനിക്‌സ് പക്ഷിയേപ്പോലെ പറന്നുയരുന്ന പിണറായി വിജയനെ വീണ്ടും നമ്മുക്ക് കാണാനാകും. കൊറോണ പ്രതിരോധത്തിന്റെ കേരള മോഡൽ ലോകം ശ്രദ്ധിച്ചതാണ്. നിലപാടുകളില്‍ ഉറച്ചു നിന്ന് പൊരുതാമെന്നുള്ള ആത്മവിശ്വാസമാണ് കേരളത്തിലെ ജനഹൃദയങ്ങളിലേക്ക് പിണറായി എന്ന പേര് എഴുതി ചേര്‍ത്തത്. അത് ഇന്നോ ഇന്നലെയോ ഉണ്ടാക്കിയെടുത്തതല്ല. മറിച്ച് കാലങ്ങളായുള്ള പ്രവര്‍ത്തനത്തിന്റെ ഫലമായുണ്ടായതാണ്. പിണറായി വിജയന്റേത് ഒരു പുഞ്ചിരി പോലും വിടരാത്ത മുഖമെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. പക്ഷെ പുഞ്ചിരിയല്ല കേരളത്തെ മുന്നോട്ട് നയിക്കാനും ഉറച്ച തീരുമാനമെടുക്കാനുമുള്ള ആര്‍ജവമാണ് ഒരു മുഖ്യമന്ത്രിക്ക് വേണ്ടത്. അതാണ് പിണറായിയുടെ കൈമുതല്‍. കേരളം കാത്തിരിക്കുന്നു പിണറായിലൂടെ എല്ലാം ശരിയാകുന്ന ഒരു നല്ല നാളേക്കായി…