LogoLoginKerala

കൊച്ചിയിലും ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത്?

കൊച്ചി വിമാനത്താവളത്തിലും ഡിപ്ലോമാറ്റിക്ക് ബാഗ് വഴി സ്വര്ണക്കടത്ത് നടന്നതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നു. 2020ൽ മാത്രം ഏകദേശം 107 കിലോ സ്വര്ണം കടത്തിയെന്നാണ് സൂചന. താരതമേന്യ ചെറിയ അളവുകളിലാണ് സ്വര്ണം കടത്തിയത്. സ്വപ്ന സുരേഷ് ഈ വര്ഷം അഞ്ച് തവണ വിദേശയാത്ര നടത്തിയെന്നും ഇതില് രണ്ടുതവണ ഒരു മുതിര്ന്ന ഉദ്യോഗസ്ഥന് ഒപ്പമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി സ്വപ്ന സുരേഷ് ഡിആര്ഐ നിരീക്ഷണത്തിലുണ്ടായിരുന്നു. Also Read: 2019-20ൽ കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കടത്തിയത് 400 കിലോ സ്വർണം …
 

കൊച്ചി വിമാനത്താവളത്തിലും ഡിപ്ലോമാറ്റിക്ക് ബാഗ് വഴി സ്വര്‍ണക്കടത്ത് നടന്നതായി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നു. 2020ൽ മാത്രം ഏകദേശം 107 കിലോ സ്വര്‍ണം കടത്തിയെന്നാണ് സൂചന. താരതമേന്യ ചെറിയ അളവുകളിലാണ് സ്വര്‍ണം കടത്തിയത്. സ്വപ്‌ന സുരേഷ് ഈ വര്‍ഷം അഞ്ച് തവണ വിദേശയാത്ര നടത്തിയെന്നും ഇതില്‍ രണ്ടുതവണ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ഒപ്പമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി സ്വപ്‌ന സുരേഷ് ഡിആര്‍ഐ നിരീക്ഷണത്തിലുണ്ടായിരുന്നു.

Also Read: 2019-20ൽ കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കടത്തിയത് 400 കിലോ സ്വർണം !

വിഐപികള്‍ വിദേശത്തേക്ക് പോവുമ്പോഴും വരുമ്പോഴും ഒരു സഹായി ഒപ്പം പോകാറുണ്ട്. ഇവര്‍ ഒരു ഹാന്‍ഡ് ബാഗ് കൈയില്‍ കരുതാറുണ്ട്. ഈ ബാഗ് ഏതെങ്കിലും തരത്തില്‍ സ്വര്‍ണക്കടത്തിന് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമുണ്ട്. സ്വര്‍ണം കടത്തുന്നതായി പല തവണ സംശയം ഉണ്ടായെങ്കിലും ഡിആര്‍ഐ ഒരു വിശദ പരിശോധനക്ക് തയ്യാറായില്ല. രാജ്യ നയതന്ത്ര ബന്ധത്തെ ബാധിച്ചേക്കുമെന്ന കരുതലിലാണ് പരിശോധന നടത്താതിരുന്നത് എന്നാണ് സൂചനകൾ.

Also Read: സ്വർണക്കടത്തിൽ ലാഭം വരുന്ന വഴി