LogoLoginKerala

സ്വപ്ന സുരേഷിന് പുറമേ രണ്ട് പേരുകൾ കൂടി

സ്വര്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനും സുഹൃത്ത് സന്ദീപ് നായർക്കും വേണ്ടിയുള്ള തിരച്ചില് കസ്റ്റംസ് ഊര്ജ്ജിതമാക്കി. സാധ്യമായ എല്ലാ വഴികളിലൂടെയും കേസിന്റെ കൂടുതല് വിവരങ്ങള് ശേഖരിക്കാനാണ് അന്വേഷണ ഏജൻസികളുടെ ശ്രമം. ഇതിന്റെ ഭാഗമായി ഒന്നാം പ്രതി പി എസ് സരിത്തിന്റെയും നാലാം പ്രതി സന്ദീപ് നായരുടെയും ഭാര്യമാരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ രണ്ട് പേരുടെയും മൊഴിയില് സ്വപ്ന സുരേഷിനെ കൂടാതെ മറ്റ് രണ്ട് പേരുകള് കൂടി പരാമര്ശിച്ചിട്ടുണ്ട്. Also Read: സ്വർണക്കടത്തിലെ ഐ.എസ് ബന്ധം അനേഷിക്കാൻ …
 

സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനും സുഹൃത്ത് സന്ദീപ് നായർക്കും വേണ്ടിയുള്ള തിരച്ചില്‍ കസ്റ്റംസ് ഊര്‍ജ്ജിതമാക്കി. സാധ്യമായ എല്ലാ വഴികളിലൂടെയും കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണ ഏജൻസികളുടെ ശ്രമം. ഇതിന്റെ ഭാഗമായി ഒന്നാം പ്രതി പി എസ് സരിത്തിന്റെയും നാലാം പ്രതി സന്ദീപ്‌ നായരുടെയും ഭാര്യമാരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇവരുടെ രണ്ട് പേരുടെയും മൊഴിയില്‍ സ്വപ്ന സുരേഷിനെ കൂടാതെ മറ്റ് രണ്ട് പേരുകള്‍ കൂടി പരാമര്‍ശിച്ചിട്ടുണ്ട്.

Also Read: സ്വർണക്കടത്തിലെ ഐ.എസ് ബന്ധം അനേഷിക്കാൻ എൻ.ഐ.എ

കസ്റ്റംസ് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ പശ്ചാത്തലവും പരിശോധിച്ചിരുന്നു. സ്വര്‍ണക്കടത്തിനു ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമായതായാണ് സൂചന. സരിത്തിന്റെയും സന്ദീപ് നായരുടെയും ഭാര്യമാരുടെ മൊഴികള്‍ മജിസ്ട്രേറ്റിന്റെ മുന്‍പാകെ രേഖപ്പെടുത്തുകയും ഇവര്‍ക്ക് സുരക്ഷ ശക്തമാക്കുകയും ചെയ്യും.

Also Read: കൊച്ചിയിലും ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത്?

അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ നാല് പ്രതികള്‍ക്കുമെതിരെ ദേശീയ അന്വേഷണ ഏജന്‍സി യുഎപിഎ വകുപ്പ് ഉള്‍പ്പെടുത്തി എഫ്‌ഐആർ രജിസ്റ്റര്‍ ചെയ്തു. കടത്താന്‍ ശ്രമിച്ച സ്വർണം ദുരുപയോഗിച്ച് ഭീകര പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കാന്‍ സാധ്യതയുണ്ടെന്ന് എൻഐഎ കോടതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ്ഐആറിൽ പറയുന്നു.

Also Read: സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് മഠത്തിനുള്ളിൽ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി