LogoLoginKerala

സ്വപ്ന സുരേഷ് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി; എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് എൻഐഎ

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻഐഎ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. എൻഐഎ ഏറ്റെടുത്ത കേസാണ് ഇതെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന സുരേഷ് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ്. ഇവരുടെ ജാമ്യാപേക്ഷ തള്ളണം. സ്വപ്ന കുറ്റക്കാരിയാണെന്ന് തെളിയിക്കാൻ സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴിയുണ്ട് എന്നും അഭിഭാഷകൻ അറിയിച്ചു. Also Read: സ്വർണക്കടത്ത്; അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥരിലേക്കും ഐഎസിലേക്കും സ്വപ്ന സുരേഷിന്റെ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫാണ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇവരോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇവർ …
 

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ എൻഐഎ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. എൻഐഎ ഏറ്റെടുത്ത കേസാണ് ഇതെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന സുരേഷ് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ്. ഇവരുടെ ജാമ്യാപേക്ഷ തള്ളണം. സ്വപ്ന കുറ്റക്കാരിയാണെന്ന് തെളിയിക്കാൻ സന്ദീപിന്റെ ഭാര്യ സൗമ്യയുടെ മൊഴിയുണ്ട് എന്നും അഭിഭാഷകൻ അറിയിച്ചു.

Also Read: സ്വർണക്കടത്ത്; അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥരിലേക്കും ഐഎസിലേക്കും

സ്വപ്ന സുരേഷിന്റെ ഫോൺ ഇപ്പോൾ സ്വിച്ച് ഓഫാണ്. ചോദ്യം ചെയ്യലിന് ഹാജരാവാൻ ഇവരോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ഇവർ മനഃപൂർവ്വം ഹാജരാവുന്നില്ല. ഈ പ്രതി രാജ്യ സാമ്പത്തിക സുരക്ഷക്ക് ഭീഷണിയാണ്. സ്വപ്നക്കെതിരെ യുഎപിഎ വകുപ്പ് 16, 17 ചാർജ് ചെയ്യപ്പെട്ട കേസാണ് ഇതെന്നും കേന്ദ്രം അറിയിക്കുന്നു. അഡ്വക്കറ്റ് രവിപ്രകാശ് ആണ് കേന്ദ്രത്തിനു വേണ്ടി ഹൈക്കോടതിയിൽ ഹാജരായത്.

Also Read: സ്വർണക്കടത്തിന് ഐഎസ് ബന്ധം? എൻഐഎ വിശദമായ അന്വേഷണത്തിന്