LogoLoginKerala

മാസ്സ് നോട്ടവുമായി പൃഥ്വിരാജ്; ‘കടുവ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് പ്രിത്വിരാജ് നായകനാവുന്ന കടുവ. കടുവയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ പൃഥ്വി. ഒരു യഥാർഥ ഒരു യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചിത്രമായിരിക്കും കടുവ. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോൺ ഒരുക്കിയ ജിനു എബ്രഹാം ആണ് കടുവയുടെ കഥയും തിരക്കഥും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രവി.കെ ചന്ദ്രൻ. തെലുങ്ക് സംഗീത സംവിധായകനായ തമൻ ആദ്യമായി മലയാളത്തിൽ സംഗീതസംവിധാനം ചെയ്യുന്നു …
 

ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് പ്രിത്വിരാജ് നായകനാവുന്ന കടുവ. കടുവയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ പൃഥ്വി. ഒരു യഥാർഥ ഒരു യഥാർഥ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചിത്രമായിരിക്കും കടുവ.

പൃഥ്വിരാജ് നായകനായെത്തിയ ആദം ജോൺ ഒരുക്കിയ ജിനു എബ്രഹാം ആണ് കടുവയുടെ കഥയും തിരക്കഥും ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം രവി.കെ ചന്ദ്രൻ. തെലുങ്ക് സംഗീത സംവിധായകനായ തമൻ ആദ്യമായി മലയാളത്തിൽ സംഗീതസംവിധാനം ചെയ്യുന്നു എന്ന പ്രത്യേകതയും കടുവക്കുണ്ട്. പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ് നിർമാണം.

മാസ്സ് നോട്ടവുമായി പൃഥ്വിരാജ്;  ‘കടുവ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
സുരേഷ് ഗോപിയുടെ ഇരുനൂറ്റിഅമ്പതാം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

അതേസമയം മാത്യൂസ് തോമസ് പ്ലാമൂട്ടിൽ സംവിധാനം ചെയ്യുന്ന, സുരേഷ്ഗോപിയുടെ ഇരുനൂറ്റിയമ്പതാം ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇരു സിനിമകളിലെയും കഥാപാത്രങ്ങൾ തമ്മിൽ സാമ്യമുണ്ടെന്നു കാണിച്ച് തിരക്കഥാകൃത്ത് ജിനു, സുരേഷ്ഗോപി ചിത്രത്തിനെതിരെ എറണാകുളം ജില്ലാ കോടതിയിൽ പരാതി നൽകിയിരുന്നു. പകർപ്പാവകാശ ലംഘനം ആരോപിച്ചായിരുന്നു പരാതി. ഇതേത്തുടർന്ന് സുരേഷ്ഗോപി ചിത്രത്തിന് കോടതി വിലക്ക് കല്പിച്ചിരുന്നു. വിലക്ക് അടുത്ത ആഴ്ച്ച നീങ്ങിയേക്കും എന്നാണ് സൂചനകൾ. മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിന് ഷിബിൻ ഫ്രാൻസിസ് ആണ് തിരക്കഥ രചിച്ചിക്കുന്നത്.