LogoLoginKerala

സ്വർണക്കടത്ത്; അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥരിലേക്കും ഐഎസിലേക്കും

തിരുവനന്തപുരം സ്വര്ണക്കടത്ത് കേസില് എന്ഐഎ കേരളത്തിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീട്ടുന്നു. സ്വര്ണ്ണക്കടത്തില് പോലീസ് ഉദ്യോഗസ്ഥര്ക്ക് പങ്കുണ്ടോയെന്ന് എന്ഐഎ പരിശോധിക്കും. വിഷയത്തില് കേരള പോലീസിന്റെ നിസ്സഹകരണവും അന്വേഷണ പരിധിയില് വരും. സ്വര്ണക്കടത്തില് മാത്രം ദേശീയ അന്വേഷണ ഏജന്സിയുടെ അന്വേഷണം ഒതുങ്ങില്ല എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. Also Read: സ്വർണക്കടത്തിന് ഐഎസ് ബന്ധം? എൻഐഎ വിശദമായ അന്വേഷണത്തിന് ഐഎസിലേക്ക് പോയവർക്ക് സ്വർണക്കടത്തിൽ പങ്ക്? കേരളത്തിലേക്ക് ഇത്തരത്തില് വരുന്ന സ്വര്ണം രാജ്യവിരുദ്ധ പ്രവര്ത്തനങ്ങള്ക്ക് ഉപയോഗിക്കുന്നുവെന്നാണ് ഇന്റലിജന്സ് റിപ്പോര്ട്ടുകള്. കേരളത്തില് നിന്ന് …
 

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ കേരളത്തിലെ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീട്ടുന്നു. സ്വര്‍ണ്ണക്കടത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്ന് എന്‍ഐഎ പരിശോധിക്കും. വിഷയത്തില്‍ കേരള പോലീസിന്റെ നിസ്സഹകരണവും അന്വേഷണ പരിധിയില്‍ വരും. സ്വര്‍ണക്കടത്തില്‍ മാത്രം ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം ഒതുങ്ങില്ല എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

Also Read: സ്വർണക്കടത്തിന് ഐഎസ് ബന്ധം? എൻഐഎ വിശദമായ അന്വേഷണത്തിന്

ഐഎസിലേക്ക് പോയവർക്ക് സ്വർണക്കടത്തിൽ പങ്ക്?

കേരളത്തിലേക്ക് ഇത്തരത്തില്‍ വരുന്ന സ്വര്‍ണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്ന് ഐഎസിലേക്ക് പോയ ആളുകള്‍ സ്വര്‍ണക്കടത്തിലൂടെ സമ്പത്ത് ഇന്ത്യയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എന്‍ഐഎ കരുതുന്നത്.

Also Read: ദേശീയ അന്വേഷണ ഏജൻസി എൻ.ഐ.എ കേരളത്തിലെ സ്വർണക്കടത്ത് കേസ് അന്വേഷിക്കും

കേരളാ പോലീസിന്റെ നിസ്സഹകരണവും തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സിലെ ഇടപാടുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. വിഷയത്തില്‍ അന്വേഷണം നടത്തുന്ന കസ്റ്റംസ് വിഭാഗം വിമാനത്താവളത്തിലെ കാര്‍ഗോ കോംപ്ലക്‌സ് സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അവയില്ലെന്നാണ് മറുപടി ലഭിച്ചത്. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളത്തിനയയ്ക്കുന്ന രഹസ്യവിവരങ്ങള്‍ ചോര്‍ന്നുവെന്ന വിവരങ്ങളും പുറത്തുവരുന്നു. മുഖ്യമന്ത്രിക്ക് മാത്രം കാണാന്‍ സാധിക്കുന്ന രഹസ്യ വിവരങ്ങളാണ് ചോര്‍ന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നത്. എല്ലാ മേഖലകളെയും ഉൾപ്പെടുത്തി ഒരു വിപുലമായ അന്വേഷണത്തിനാണ് എന്‍ഐഎ തയാറെടുക്കുന്നത്.

Also Read: പൂന്തുറയില്‍ ലോക്ഡൗണ്‍ ലംഘനം;  പ്രതിഷേധവുമായി ജനം റോഡിൽ