LogoLoginKerala

സ്വപ്ന സുരേഷ് ഒന്നാം പ്രതി, സരിത്ത് രണ്ടാം പ്രതി

ഒന്നാം പ്രതി – സ്വപ്ന സുരേഷ് രണ്ടാം പ്രതി – സരിത്ത് കുമാർ മൂന്നാം പ്രതി – ഫൈസൽ ഫരീദ് (ഗൾഫ്) നാലാം പ്രതി – സന്ദീപ് നായർ Also Read: സ്വർണക്കടത്തിൽ ലാഭം വരുന്ന വഴി യുഎഇ കോണ്സുലേറ്റ് ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്ത് കേസില് സ്വപ്ന സുരേഷിനെയും സരിത്ത് കുമാറിനെയും ഒന്നും രണ്ടും പ്രതികളാക്കി എന്ഐഎ എഫ്ഐആര്. വിദേശത്തുള്ള ഫൈസൽ ഫരീദാണ് കേസിലെ മൂന്നാം പ്രതി. സ്വപ്ന സുരേഷിന്റെ ബിനാമിയായി സംശയിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായർ …
 

ഒന്നാം പ്രതി – സ്വപ്‌ന സുരേഷ്
രണ്ടാം പ്രതി – സരിത്ത് കുമാർ
മൂന്നാം പ്രതി – ഫൈസൽ ഫരീദ് (ഗൾഫ്)
നാലാം പ്രതി – സന്ദീപ് നായർ

Also Read: സ്വർണക്കടത്തിൽ ലാഭം വരുന്ന വഴി

യുഎഇ കോണ്‍സുലേറ്റ് ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിനെയും സരിത്ത് കുമാറിനെയും ഒന്നും രണ്ടും പ്രതികളാക്കി എന്‍ഐഎ എഫ്‌ഐആര്‍. വിദേശത്തുള്ള ഫൈസൽ ഫരീദാണ് കേസിലെ മൂന്നാം പ്രതി. സ്വപ്ന സുരേഷിന്റെ ബിനാമിയായി സംശയിക്കപ്പെടുന്ന തിരുവനന്തപുരം സ്വദേശി സന്ദീപ് നായർ കേസിലെ നാലാം പ്രതിയാണ്. കലൂരിലുള്ള എൻഐഎ കോടതിയിലാണ് നിലവിൽ എൻഐഎ എഫ്ഐആർ സമർപ്പിച്ചിരിക്കുന്നത്.

Also Read: സ്വപ്ന സുരേഷ് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി; എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് എൻഐഎ

സ്വർണക്കടത്തിലൂടെ ലഭിച്ച പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചോ എന്നും അന്വേഷണമുണ്ടാകും. യുഎപിഎ നിയമത്തിലെ 16, 17, 18 വകുപ്പുകളാണ് എൻഐഎ എഫ്ഐആറിൽ ചേർത്തിരിക്കുന്നത്. ഭീകരപ്രവർത്തനത്തിനായി ആളുകളെ ചേർക്കുക, ഇതിനായി ഫണ്ട് ചിലവഴിക്കുക എന്നീ ഗുരുതരകുറ്റങ്ങൾക്ക് ചുമത്തുന്ന വകുപ്പുകളാണിത്.

Also Read: സ്വർണക്കടത്ത്; അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥരിലേക്കും ഐഎസിലേക്കും

നേരത്തേ ഫൈസൽ ഫരീദിനെ കേസിൽ കസ്റ്റംസ് പ്രതി ചേർത്തിരുന്നില്ല. ഇയാൾക്ക് കേസിൽ എന്താണ് പങ്കെന്ന കാര്യത്തിലും വ്യക്തമായി കസ്റ്റംസ് ഒന്നും പറഞ്ഞിരുന്നില്ല. എന്നാൽ ഇയാൾക്ക് വേണ്ടിയാണ് സ്വർണം കടത്തിയതെന്നാണ് സരിത്ത് എൻഐഎയ്ക്ക് നൽകിയിരിക്കുന്ന മൊഴി. ഇയാളാണ് സ്വർണം കോൺസുലേറ്റിന്റെ വിലാസത്തിൽ കാർഗോയായി അയച്ചതെന്നും സരിത്ത് മൊഴി നൽകിയിട്ടുണ്ട്. ഈ അടിസ്ഥാനത്തിലാണ് ഫൈസൽ ഫരീദിനെ കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

Also Read: ദേശീയ അന്വേഷണ ഏജൻസി എൻ.ഐ.എ കേരളത്തിലെ സ്വർണക്കടത്ത് കേസ് അന്വേഷിക്കും