LogoLoginKerala

കേരളത്തിൽ ഇന്ന് 416 പേര്‍ക്ക് കോവിഡ്; 204 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 416 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 112 പേര് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്ന് 123 പേര് വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും എത്തിയവരാണ്. 204 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗബാധ. 35 ഐടിബിപി ജീവനക്കാര്, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാന് എന്നിവര്ക്കും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരം- 129, ആലപ്പുഴ- 50, മലപ്പുറം- 41, പത്തനംതിട്ട- 32, പാലക്കാട് -28, കൊല്ലം- 28, …
 

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 112 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്ന് 123 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 204 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 35 ഐടിബിപി ജീവനക്കാര്‍, 1 സിഐഎസ്എഫ്, 1 ബിഎസ്എഫ് ജവാന്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു.

തിരുവനന്തപുരം- 129, ആലപ്പുഴ- 50, മലപ്പുറം- 41, പത്തനംതിട്ട- 32, പാലക്കാട് -28, കൊല്ലം- 28, കണ്ണൂര്‍ -23, എറണാകുളം -20 , തൃശൂര്‍- 17, കാസര്‍ഗോഡ് -17, കോഴിക്കോട് -12, ഇടുക്കി -12, കോട്ടയം -7 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 5, ആലപ്പുഴ 24, കോട്ടയം 9, ഇടുക്കി 4, എറണാകുളം 4, തൃശൂര്‍ 19, പാലക്കാട് 8, മലപ്പുറം 18, വയനാട് 4, കണ്ണൂര്‍ 14, കാസര്‍കോട് 3, എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

193 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.