LogoLoginKerala

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; കോഴിക്കോട് സംഘർഷം

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. കോഴിക്കോട് യൂത്ത് ലീഗും യുവമോർച്ചയും നടത്തിയ പ്രതിഷേധങ്ങളിൽ സംഘർഷം. Also Read: സ്വർണക്കടത്ത്; അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥരിലേക്കും ഐഎസിലേക്കും യൂത്ത് ലീഗ് കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ് ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ നടന്ന യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധ മാർച്ചും അക്രമാസക്തമായി. പോലീസ് ജലപീരങ്കി ഉപയോഗിച്ചു. Also Read: സ്വർണക്കടത്തിന് ഐഎസ് ബന്ധം? …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം. കോഴിക്കോട് യൂത്ത് ലീഗും യുവമോർച്ചയും നടത്തിയ പ്രതിഷേധങ്ങളിൽ സംഘർഷം.

Also Read: സ്വർണക്കടത്ത്; അന്വേഷണം ഐപിഎസ് ഉദ്യോഗസ്ഥരിലേക്കും ഐഎസിലേക്കും

യൂത്ത് ലീഗ് കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസ്ഥാന പ്രസിഡന്റ് പികെ ഫിറോസ് ഉൾപ്പെടെയുള്ള നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ നടന്ന യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധ മാർച്ചും അക്രമാസക്തമായി. പോലീസ് ജലപീരങ്കി ഉപയോഗിച്ചു.

Also Read: സ്വർണക്കടത്തിന് ഐഎസ് ബന്ധം? എൻഐഎ വിശദമായ അന്വേഷണത്തിന്

മാർച്ച് കളക്ടറേറ്റിന് മുന്നിൽ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. എന്നാൽ ബാരിക്കേഡ് ചാടിക്കയറി പ്രവർത്തകർ അകത്ത് കയറിയതോടെ പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകർ പിരിഞ്ഞ് പോകാൻ തയ്യാറാകാതിരുന്നതോടെ ലാത്തിച്ചാർജ് നടത്തിയാണ് പോലീസ് പ്രവർത്തകരെ കളക്ടറേറ്റിന് മുന്നിൽനിന്ന് ഒഴിപ്പിച്ചത്.

Also Read: 2019-20ൽ കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കടത്തിയത് 400 കിലോ സ്വർണം !