LogoLoginKerala

സ്വർണക്കടത്തിൽ ലാഭം വരുന്ന വഴി

1970കളിലാണ് സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വർണക്കള്ളക്കടത്ത് വ്യാപകമായത്. മുംബൈ കേന്ദ്രീകരിച്ച് അധോലോകനായകൻ ഹാജി മസ്താന്റെ നേതൃത്വത്തിൽ സ്വർണക്കടത്ത് സജീവമായി. പിന്നീട് ഒട്ടേറെ മലയാളികളും രംഗത്ത് വന്നു. Also Read: 2019-20ൽ കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കടത്തിയത് 400 കിലോ സ്വർണം ! യുഎഇയിൽ മൂല്യവർധിത നികുതി (വാറ്റ്) മാത്രമേ നിലവിൽ ഈടാക്കുന്നുള്ളൂ. എന്നാൽ തനി തങ്കത്തിന് ഇതും ബാധകമല്ല. സ്വർണാഭരണങ്ങൾക്ക് മാത്രമേ വാറ്റ് നൽകേണ്ടതുള്ളൂ. ഇന്ത്യയിലാണെങ്കിൽ 12 % ഇറക്കുമതി ഡ്യൂട്ടി നൽകണം. ഒരു കിലോ സ്വർണം …
 

1970കളിലാണ് സിംഗപ്പൂർ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വർണക്കള്ളക്കടത്ത് വ്യാപകമായത്. മുംബൈ കേന്ദ്രീകരിച്ച് അധോലോകനായകൻ ഹാജി മസ്താന്റെ നേതൃത്വത്തിൽ സ്വർണക്കടത്ത് സജീവമായി. പിന്നീട് ഒട്ടേറെ മലയാളികളും രംഗത്ത് വന്നു.

Also Read: 2019-20ൽ കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കടത്തിയത് 400 കിലോ സ്വർണം !

യുഎഇയിൽ മൂല്യവർധിത നികുതി (വാറ്റ്) മാത്രമേ നിലവിൽ ഈടാക്കുന്നുള്ളൂ. എന്നാൽ തനി തങ്കത്തിന് ഇതും ബാധകമല്ല. സ്വർണാഭരണങ്ങൾക്ക് മാത്രമേ വാറ്റ് നൽകേണ്ടതുള്ളൂ. ഇന്ത്യയിലാണെങ്കിൽ 12 % ഇറക്കുമതി ഡ്യൂട്ടി നൽകണം. ഒരു കിലോ സ്വർണം യുഎഇയിൽ നിന്ന് വാങ്ങിക്കുമ്പോൾ നിലവിലെ വിലയനുസരിച്ച് ഏതാണ്ട് 43 ലക്ഷം രൂപയാണ് നൽകേണ്ടത്. ഇത് ഇന്ത്യയിലെത്തിച്ചാൽ 49 ലക്ഷത്തോളം രൂപ കിട്ടും. എന്നാൽ കസ്റ്റംസിനെ വെട്ടിച്ച് കടത്തിയാൽ, അതായത് കള്ളക്കടത്ത് നടത്തിയാൽ ഏഴ് ലക്ഷം രൂപ വരെ ലാഭം കിട്ടും. ഇങ്ങനെ യുഎഇയിൽ നിന്ന് സ്വർണം അയക്കുന്നവരും നാട്ടിൽ സ്വീകരിക്കുന്നവരും വാങ്ങിക്കുന്നവരുമെല്ലാം കള്ളക്കടത്തിന്റെ ഭാഗമാണ്, രാമചന്ദ്രൻ പറയുന്നു.

Also Read: സ്വപ്ന സുരേഷ് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി; എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് എൻഐഎ

യുഎഇയിൽ നിന്ന് ഇന്ത്യയിലേയ്ക്ക് സ്വർണം കള്ളക്കടത്തിന് അവസാനമുണ്ടാകാന്‍ രാജ്യാന്തര നിലവാരത്തിൽ സ്വർണ വില ഏർപ്പെടുത്താൻ തടസ്സം എന്താണെന്ന് അറിയില്ല. ചിലർ പറയുന്ന കാരണം, രാജ്യത്തേക്ക് ലഭിക്കേണ്ട നികുതിപ്പണം ഇല്ലാതാകുമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ സാധിക്കാതെ വരുമെന്നുമൊക്കെയാണ്. കേരളത്തിലേക്ക് ഡിപ്ലോമാറ്റിക് ബഗേജിൽ കോടികളുടെ സ്വർണം കടത്തിയതിന് പിന്നിൽ രാഷ്ട്രീയക്കാർക്ക് ബന്ധമുണ്ടോ എന്നൊന്നും പറയാൻ ഞാനാളല്ല. അദ്ദേഹംപറയുന്നു.

Also Read: സ്വർണക്കടത്തിന് ഐഎസ് ബന്ധം? എൻഐഎ വിശദമായ അന്വേഷണത്തിന്

1974ൽ കുവൈറ്റിൽ എത്തിയ രാമചന്ദ്രൻ അവിടെ ബാങ്കുദ്യോഗസ്ഥനായിരുന്നു. 1981ൽ കുവൈറ്റിൽ അറ്റ്ലസ് ജ്വല്ലറിക്ക് തുടക്കമിട്ടു. പിന്നീട് ബിസിനസ് യുഎഇയിലേയ്ക്ക് വ്യാപിപ്പിക്കുകയും ഇവിടെ സ്ഥിരതാമാസമാക്കുകയും ചെയ്തു.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗിലെ സ്വർണക്കടത്ത്; അന്വേഷണം പ്രഖ്യാപിച്ച് യുഎഇ സർക്കാർ