
കോവിഡ് സമൂഹവ്യാപന ഭീതിയുടെ പശ്ചാത്തലത്തിൽ പൊന്നാനി താലൂക്കിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവശ്യ വസ്തുക്കൾ ലഭിക്കുന്ന സ്ഥലങ്ങളിൽ അല്ലാതെ മറ്റെവിടെയും അഞ്ചിലധികം പേർ കൂട്ടംകൂടി നിൽക്കാൻ പാടില്ല. ആശുപത്രി, വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ടല്ലാതെ യാത്രകൾ അനുവദിക്കില്ല.
Also Read: പൂന്തുറയില് ലോക്ഡൗണ് ലംഘനം; പ്രതിഷേധവുമായി ജനം റോഡിൽ
താലൂക്കിലെ 9 പഞ്ചായത്തുകളിലും പൊന്നാനി നഗരസഭയിലും നിരോധനാജ്ഞ ബാധകമാണ്. 3 ദിവസത്തിനിടെ 30 പേർക്കു സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ചതോടെയാണു പൊന്നാനി താലൂക്കിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനമെടുത്തതെന്നു ജില്ലാ ഭരണകൂടം വ്യക്തമാക്കി.