Covid-19

പൂന്തുറയില്‍ ലോക്ഡൗണ്‍ ലംഘനം;  പ്രതിഷേധവുമായി ജനം റോഡിൽ

തിരുവനന്തപുരം പൂന്തുറയില്‍ കോവിഡ് സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായി എന്നുള്ളത് വ്യാജ പ്രചാരണമാണെന്ന് നാട്ടുകാര്‍. പ്രദേശത്ത് കൊവിഡ് പടരുന്നു എന്നത് തികച്ചും വ്യാജ പ്രചാരണം മാത്രമാണെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡിലിറങ്ങി. അടുത്തുള്ള കടകളില്‍ പോലും പോയി ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ പൊലീസ് അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്.

Also Read: സ്വർണക്കടത്തിന് ഐഎസ് ബന്ധം? എൻഐഎ വിശദമായ അന്വേഷണത്തിന്

മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടും പൂന്തുറ വാര്‍ഡിൽ മാത്രം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലെന്നുമാണ് നാട്ടുകാരുടെ ആക്ഷേപം . തൊട്ടടുത്ത പ്രദേശത്തെ കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ പോലും പൊലീസ് അനുമതി നൽകുന്നില്ല. ഇതാണ് വാക്കേറ്റത്തിനും പൊലീസിനെതിരായ പ്രതിഷേധങ്ങൾക്കും എല്ലാം കാരണമായത്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുമ്പോള്‍ പോലീസ് ജനങ്ങളെ തിരിച്ച് വീട്ടിലേക്കയക്കുകയാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

Also Read: ദേശീയ അന്വേഷണ ഏജൻസി എൻ.ഐ.എ കേരളത്തിലെ സ്വർണക്കടത്ത് കേസ് അന്വേഷിക്കും

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum