LogoLoginKerala

ടിക് ടോക് എന്ന വൻമരം വീണു; പകരം ഇൻസ്റ്റാഗ്രാമിന്റെ ‘റീൽസ്’

ജനപ്രീയ അപ്പ് ആയ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം ‘റീൽസ്’ സംവിധാനം ബുധനാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. ടിക് ടോക്കിന് ഇന്ത്യയിൽ നിരോധനം വന്നു ദിവസങ്ങൾക്കകം ആണ് ഇൻസ്റ്റാഗ്രാം റീൽസ് രാജ്യത്ത് എത്തിയത് എങ്കിലും പുത്തൻ സേവനത്തിന്റെ വരവ് ടിക് ടോക്ക് നിരോധനം കൊണ്ടല്ല മറിച്ച് തങ്ങളുടെ പദ്ധതിയിലുണ്ടായിരുന്ന കാര്യം മാത്രമാണെന്ന് ഫേസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടർ അജിത് മോഹൻ വ്യക്തമാക്കിയത് “ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളിൽ ഭൂരിഭാഗവും വീഡിയോകളാണ്. അതിൽ തന്നെ 15 …
 

ജനപ്രീയ അപ്പ് ആയ ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം ‘റീൽസ്’ സംവിധാനം ബുധനാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. ടിക് ടോക്കിന് ഇന്ത്യയിൽ നിരോധനം വന്നു ദിവസങ്ങൾക്കകം ആണ് ഇൻസ്റ്റാഗ്രാം റീൽസ് രാജ്യത്ത് എത്തിയത് എങ്കിലും പുത്തൻ സേവനത്തിന്റെ വരവ് ടിക് ടോക്ക് നിരോധനം കൊണ്ടല്ല മറിച്ച് തങ്ങളുടെ പദ്ധതിയിലുണ്ടായിരുന്ന കാര്യം മാത്രമാണെന്ന് ഫേസ്ബുക്ക് ഇന്ത്യ മാനേജിങ് ഡയറക്ടർ അജിത് മോഹൻ വ്യക്തമാക്കിയത് “ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങളിൽ ഭൂരിഭാഗവും വീഡിയോകളാണ്. അതിൽ തന്നെ 15 സെക്കൻഡോ, അതിൽ താഴെയോ ദൈർഖ്യമുള്ള വീഡിയോകളാണ് കൂടുതലും” അജിത് മോഹൻ പറയുന്നു.

Also Read: നാലാം ദിവസവും കസ്റ്റംസിന്റെ കാണാമറയത്ത് സ്വപ്ന സുരേഷ്

ബ്രസീൽ, ഫ്രാൻസ്, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ ഇതിനകം അവതരിപ്പിച്ചിട്ടുള്ള ഇൻസ്റ്റാഗ്രാം റീൽസ് യഥാർത്ഥത്തിൽ ഒരു പ്രത്യേക ആപ്പ് അല്ല. ഇൻസ്റ്റാഗ്രാം ആപ്പിലൂടെ തന്നെ 15 സെക്കന്റ് മാത്രം ദൈർഖ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്യാനുള്ള സംവിധാനമാണ് റീൽസ് ഒരുക്കുന്നത്. ആപ്പിലെ ക്യാമറ ഓപ്ഷൻ അമർത്തി താഴെ വരുന്ന റീൽസ് ബട്ടൺ അമർത്തിയാണ് ഇൻസ്റ്റാഗ്രാമിൽ പുതിയ സംവിധാനം ഉപയോഗപ്പെടുത്തേണ്ടത്. ആപ്പിൽ തന്നെ സജ്ജീകരിച്ചിരിക്കുന്ന മ്യൂസിക് ശേഖരം ഉപയോഗപ്പെടുത്തുന്നത് കൂടാതെ ഉപഭോക്താക്കൾക്ക് സ്വന്തമായും വീഡിയോയ്ക്ക് ആവശ്യമായ മ്യൂസിക് അപ്‌ലോഡ് ചെയ്യാവുന്നതാണ്. എടുക്കുന്ന വീഡിയോ സ്ലോമോഷൻ, ഫാസ്റ്റ് തുടങ്ങിയ രീതിയിലാക്കാനും ഇഫക്ടുകൾ ചേർത്ത് കൂടുതൽ മനോഹരമാക്കാനുമുള്ള സംവിധാനം ഇൻസ്റ്റാഗ്രാം റീൽസ് ഒരുക്കിയിട്ടുണ്ട്. ഓഗ്മെന്റഡ് റിയാലിറ്റി ഉപയോഗിച്ചുള്ള ഇഫക്ടുകളും ഇവയിൽ പെടും.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്; അമിത് ഷാ കളത്തിൽ

ജൂലൈ 8 വൈകുന്നേരം 7.30 മുതൽ ഇൻസ്റ്റാഗ്രാം റീൽസ് ഇന്ത്യയിൽ പ്രവർത്തിച്ചു തുടങ്ങിയെങ്കിലും ആരംഭത്തിൽ ചുരുക്കം ചില ഇൻഫ്ളുവൻസർമാർക്കാണ് ഇൻസ്റ്റാഗ്രാം റീൽസ് ആദ്യം ഉപയോഗിക്കാൻ സാധിക്കുക. എങ്കിലും അടുത്ത അപ്ഡെയ്റ്റുകളോടെ ഏറെക്കുറെ എല്ലാവർക്കും ഇൻസ്റ്റാഗ്രാം റീൽസ് സേവനം ലഭ്യമാവും.