LogoLoginKerala

പട്ടാപ്പകൽ ഷോക്കേറ്റ്‌ യുവാവ് കത്തിക്കരിഞ്ഞു

തൃശ്ശൂർ: ഫ്ലക്സ് ബോർഡ് അഴിയ്ക്കാൻ കയറിയ യുവാവ് ഷോക്കേറ്റ് കത്തിക്കരിഞ്ഞു. നാട്ടുകാർ നോക്കി നിൽക്കെ കെട്ടിടത്തിന് മുകളിൽ ഫ്ലക്സ് അഴിക്കാൻ കയറിയ യുവാവിനാണ് ദാരുണാന്ത്യം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പരസ്യ ബോർഡ് സമീപത്തെ വൈദ്യുത കമ്പിയിൽ സ്പർശിച്ചത് മൂലമാകാം ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. നിമിഷങ്ങൾക്കുള്ളിൽ യുവാവ് കത്തിക്കരിഞ്ഞ് ചാരമായി മാറി. നാട്ടുകാർക്ക് ഇയാളെ രക്ഷിയ്ക്കാനായില്ല. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി …
 

തൃശ്ശൂർ: ഫ്ലക്സ് ബോർഡ് അഴിയ്ക്കാൻ കയറിയ യുവാവ് ഷോക്കേറ്റ് കത്തിക്കരിഞ്ഞു. നാട്ടുകാർ നോക്കി നിൽക്കെ കെട്ടിടത്തിന് മുകളിൽ ഫ്ലക്സ് അഴിക്കാൻ കയറിയ യുവാവിനാണ്‌ ദാരുണാന്ത്യം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

തൃശ്ശൂർ പോസ്റ്റ് ഓഫീസ് റോഡിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പരസ്യ ബോർഡ് സമീപത്തെ വൈദ്യുത കമ്പിയിൽ സ്പർശിച്ചത് മൂലമാകാം ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.
നിമിഷങ്ങൾക്കുള്ളിൽ യുവാവ് കത്തിക്കരിഞ്ഞ് ചാരമായി മാറി. നാട്ടുകാർക്ക് ഇയാളെ രക്ഷിയ്ക്കാനായില്ല. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. പൊലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് മൃതദേഹം താഴെ ഇറക്കിയത്.