LogoLoginKerala

ഡിപ്ലോമാറ്റിക്ക് ബാഗിലെ സ്വർണക്കടത്ത്; കൊടുവള്ളിയിൽ വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്

തിരുവനന്തപുരം വിമാനത്താവളത്തില് ഡിപ്ലോമാറ്റിക്ക് കാര്ഗോ വഴി സ്വര്ണം കടത്താന് ശ്രമിച്ച കേസില് കോഴിക്കോട് കൊടുവളളിയിലെ വസ്ത്ര വ്യാപാരിയുടെ വീട്ടില് കസ്റ്റംസ് റെയ്ഡ്. വസ്ത്ര വില്പ്പനയുടെ മറവില് സ്വര്ണം കടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കളളക്കടത്ത് കേസില് ആരോപണവിധേയനായ സന്ദീപ് നായരുമായി വസ്ത്ര വ്യാപാരിയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചനകൾ. Also Read: ഞാൻ നിരപരാധി; സ്വപ്ന സുരേഷ് വാഹനങ്ങളുടെ സര്വീസുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സന്ദീപ് നായര് തുടങ്ങിയ കാര്ബണ് ഡോക്ടര് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ഈ വസ്ത്ര വ്യാപാരി പങ്കെടുത്തിരുന്നു. …
 

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക്ക് കാര്‍ഗോ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ കോഴിക്കോട് കൊടുവളളിയിലെ വസ്ത്ര വ്യാപാരിയുടെ വീട്ടില്‍ കസ്റ്റംസ് റെയ്ഡ്. വസ്ത്ര വില്‍പ്പനയുടെ മറവില്‍ സ്വര്‍ണം കടത്തിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കളളക്കടത്ത് കേസില്‍ ആരോപണവിധേയനായ സന്ദീപ് നായരുമായി വസ്ത്ര വ്യാപാരിയ്ക്ക് അടുത്ത ബന്ധമുണ്ടെന്നാണ് സൂചനകൾ.

Also Read: ഞാൻ നിരപരാധി; സ്വപ്ന സുരേഷ്

വാഹനങ്ങളുടെ സര്‍വീസുമായി ബന്ധപ്പെട്ട് നെടുമങ്ങാട് സന്ദീപ് നായര്‍ തുടങ്ങിയ കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് ഈ വസ്ത്ര വ്യാപാരി പങ്കെടുത്തിരുന്നു. കൂടാതെ സന്ദീപുമായി ചേര്‍ന്ന് നിരവധി സാമ്പത്തിക ഇടപാടുകള്‍ ഇയാള്‍ നടത്തിയതായും വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുളള അടുപ്പത്തിന്റെ വെളിച്ചത്തിലാണ് കൊടുവളളിയില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയത്.

Also Read: 2019-20ൽ കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കടത്തിയത് 400 കിലോ സ്വർണം !

കളളക്കടത്ത് കേസില്‍ പിടിയിലായ സരിത്തിന്റെ ആദ്യ കോള്‍ പോയത് ഈ വ്യാപാരിക്ക് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരത്തില്‍ കളളക്കടത്തുമായി ബന്ധിപ്പിക്കുന്ന നിരവധി കണ്ണികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ കൂടിയാണ് റെയ്ഡ്.

Also Read: സ്വപ്ന സുരേഷും കൂട്ടാളി സന്ദീപും രക്ഷപ്പെട്ടത് ട്രേഡ് യൂണിയന്‍ നേതാവിന്റെ കാറിൽ?