Other News

നാലാം ദിവസവും കസ്റ്റംസിന്റെ കാണാമറയത്ത് സ്വപ്ന സുരേഷ്

ഡിപ്ലോമാറ്റിക്ക് ബാഗിൽ കോടികളുടെ സ്വർണം കള്ളക്കടത്ത് നടത്തിയ കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്ന സുരേഷ് സംഭവം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും ഒളിവിൽ തന്നെ. കേരള പൊലീസിനെ അറിയിക്കാതെ ഇന്റലിജൻസ് ബ്യൂറോയുടെയും മറ്റ് കേന്ദ്ര ഏജൻസികളുടെ സഹായത്തോടെയുമാണ് അന്വേഷണ സംഘം ഇവരെ തിരയുന്നത്. കസ്റ്റംസിന്റെ 2 സംഘങ്ങൾ തിരുവനന്തപുരത്തും മറ്റു സ്ഥലങ്ങളിലും 3 ദിവസം തിരച്ചിൽ നടത്തിയെങ്കിലും പിടികിട്ടിയില്ല.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്; അമിത് ഷാ കളത്തിൽ

തലസ്ഥാന നഗരി അരിച്ചുപെറുക്കി കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. കോടതി മുഖാന്തരം സ്വപ്ന സുരേഷ് കീഴടങ്ങാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഐ.ടി.വകുപ്പിലെ സ്വപ്നയുടെ നിയമനത്തിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടുമ്പോഴും അതിനെ കുറിച്ച് അന്വേഷിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനമെടുത്തിട്ടില്ല. സ്വപ്ന സുരേഷ് എവിടെയാണെന്ന് അന്വേഷിക്കാൻ പോലും കേരള പോലീസിന് ഇതുവരെയും നിർദ്ദേശം ലഭിച്ചിട്ടില്ല എന്നതാണ് വസ്തുത. സ്വപ്നയ്ക്ക് നിരവധി ഐപിഎസ് ഉന്നതരുമായി അടുത്ത ബന്ധമുള്ള പശ്ചാത്തലത്തിൽ വിവരങ്ങൾ ചോരുന്നതു തടയാൻ പോലീസിനെ ഒഴിവാക്കിയാണ് കസ്റ്റംസിന്റെ അന്വേഷണം എന്നാണ് റിപ്പോർട്ടുകൾ.

Also Read: സ്വർണക്കടത്ത്; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

ഇതേസമയം സ്വർണക്കടത്ത് കേസിൽ നിർണ്ണായകമായ പങ്കുണ്ടെന്നു സംശയിക്കപ്പെടുന്ന സ്വപ്നയുടെ അടുത്ത സുഹൃത്തും ബിസിനസ് പാർട്ണറുമായ സന്ദീപ് നായരും ഒളിവിലാണ്. സ്വപ്ന സുരേഷ് ഒളിവിൽ പോയ സമയം തന്നെ സന്ദീപും ഒളിവിൽ പോയി. കള്ളക്കടത്തിൽ സ്വപ്നയുടെ കൂട്ടാളിയാണ് സന്ദീപ് എന്നാണ് അന്വേഷകരുടെ നിഗമനം. മുൻപ് സ്വർണം കടത്തിയതിന് സന്ദീപ് 26 ദീവസം ജയിലായിരുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. സന്ദീപും സ്വപ്ന സുരേഷും ഒളിവിൽ ഒരുമിച്ചാണോയെന്ന സംശയവും അന്വേഷണ ഏജൻസികൾക്കുണ്ട്.

Also Read: സ്വപ്ന സുരേഷിനായി വലവീശി കസ്റ്റംസ്

സ്വപ്നയെ പുറത്താക്കിയെന്നാണ് യു.എ.ഇ. കോൺസുലേറ്റ് ആദ്യം അറിയിച്ചത്. എന്നാൽ 2019 ആഗസ്റ്റ് 31 ന് ജോലി രാജിവച്ച സ്വപ്നക്ക് കോൺസുൽ ജനറൽ നൽകിയത് ഏറ്റവും മികച്ച ഉദ്യോഗസ്ഥക്കുള്ള ഗുഡ് സർട്ടിഫിക്കറ്റാണ്. ഈ സർട്ടിഫിക്കറ്റായിരുന്നു ഉന്നത പദവിയിലേക്ക് സ്വപ്നയെ ഉയർത്തിയ തുറുപ്പ് ചീട്ട്. ഇതിലെ ഒപ്പും സീലുമാകാം തട്ടിപ്പുകൾക്കുള്ള പ്രധാന ആയുധമെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.

Also Read: മുൻകൂർ ജാമ്യം തേടി സ്വപ്ന; സിബിഐ സംഘം കസ്റ്റംസ് ഓഫീസിൽ

അതേസമയം സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്നലെ രാത്രിയാണു സ്വപ്ന ഓൺലൈൻ വഴി ജാമ്യ ഹർജി നൽകിയത്. അതതു ദിവസം ഉച്ചയ്ക്കു മുൻപു സമർപ്പിക്കുന്ന ജാമ്യ ഹർജികളെ പിറ്റേന്നു പരിഗണിക്കൂ. അതിനാൽ ഹർജി എന്നു പരിഗണിക്കുമെന്നത് ഇന്നു വ്യക്തമാകും.

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum