LogoLoginKerala

തിരുവനന്തപുരം സ്വർണക്കടത്ത്; അമിത് ഷാ കളത്തിൽ

യുഎഇ കോൺസുലേറ്റ് വഴി നടന്ന ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിന്റെ വിവരങ്ങൾ നേരിട്ട് ചോദിച്ച് വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കസ്റ്റംസിനെ കൂടാതെ മറ്റു കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും എന്നാണ് ദേശീയ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ, കൂടാതെ കേസിന്റെ വിവരങ്ങള് ഇന്റലിജൻസ് ബ്യൂറോയും പരിശോധിച്ചു. സ്വർണക്കടത്തുകേസുമായി സംബന്ധിച്ച ഉന്നത ഇടപെടലുകൾ, രാജ്യാന്തര ബന്ധങ്ങൾ എന്നിവയാണ് ഐബി അടക്കമുള്ള അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. അതേസമയം, ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തിലെ അന്വേഷണത്തിന് ഇടപെടൽ …
 

യുഎഇ കോൺസുലേറ്റ് വഴി നടന്ന ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിന്റെ വിവരങ്ങൾ നേരിട്ട് ചോദിച്ച് വിലയിരുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കസ്റ്റംസിനെ കൂടാതെ മറ്റു കേന്ദ്ര ഏജൻസികളെ അന്വേഷണം ഏൽപ്പിക്കുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടാകും എന്നാണ് ദേശീയ മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ടുകൾ, കൂടാതെ കേസിന്റെ വിവരങ്ങള്‍ ഇന്റലിജൻസ് ബ്യൂറോയും പരിശോധിച്ചു. സ്വർണക്കടത്തുകേസുമായി സംബന്ധിച്ച ഉന്നത ഇടപെടലുകൾ, രാജ്യാന്തര ബന്ധങ്ങൾ എന്നിവയാണ് ഐബി അടക്കമുള്ള അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്.

തിരുവനന്തപുരം സ്വർണക്കടത്ത്; അമിത് ഷാ കളത്തിൽ

അതേസമയം, ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തിലെ അന്വേഷണത്തിന് ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചത് നാടകമാണെന്നാണ് ബിജെപിയുടെ പരിഹാസം. എന്തിനീ ചവിട്ടുനാടകം പിണറായി വിജയൻ? എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പോസ്റ്റ് ഇട്ടു. കേസ് സിബിഐക്കു വിടാൻ ഒരു തീരുമാനം സംസ്ഥാന സർക്കാരിനെടുക്കാമായിരുന്നില്ലേ? എന്നും അദ്ദേഹം ചോദിച്ചു.