LogoLoginKerala

കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കേണ്ടി വരും; കെ മുരളീധരൻ

കോഴിക്കോട്: സ്വര്ണ്ണക്കള്ളക്കടത്ത് കേസില് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല് പുറത്ത് വന്നതോടെ സംസ്ഥാനത്ത് നിരവധി പ്രതിഷേധ പരിപാടികള് നടക്കുന്നുണ്ട്. സ്വര്ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടാന് ഇനിയും വൈകിയാല് പ്രതിഷേധിക്കാൻ കോവിഡ് പ്രോട്ടോകോള് ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന് എം.പി വ്യക്തമാക്കി. കോവിഡ് കേസുകള് വർദ്ധിക്കുന്നതിനാലാണ് ഇപ്പോള് സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചുമെല്ലാം സമരം ചെയ്യുന്നത്. അത് ലംഘിക്കേണ്ടതിലേക്കാണ് കാര്യങ്ങള് പോകുന്നതെന്ന് കെ.മുരളീധരന് പറഞ്ഞു. Also Read: എം ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് ഭയം: രമേശ് ചെന്നിത്തല ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിനെയും …
 

കോഴിക്കോട്: സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍ പുറത്ത് വന്നതോടെ സംസ്ഥാനത്ത് നിരവധി പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടാന്‍ ഇനിയും വൈകിയാല്‍ പ്രതിഷേധിക്കാൻ കോവിഡ് പ്രോട്ടോകോള്‍ ലംഘിക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍ എം.പി വ്യക്തമാക്കി. കോവിഡ് കേസുകള്‍ വർദ്ധിക്കുന്നതിനാലാണ് ഇപ്പോള്‍ സാമൂഹിക അകലം പാലിച്ചും മാസ്‌ക്ക് ധരിച്ചുമെല്ലാം സമരം ചെയ്യുന്നത്. അത് ലംഘിക്കേണ്ടതിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് കെ.മുരളീധരന്‍ പറഞ്ഞു.

Also Read: എം ശിവശങ്കറിനെ മുഖ്യമന്ത്രിക്ക് ഭയം: രമേശ് ചെന്നിത്തല

ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിനെയും സ്വപ്‌ന സുരേഷിനെയും മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ തന്നെയാണ് സംരക്ഷിക്കുന്നത്. മുഖ്യമന്ത്രി വെറും റബര്‍ സ്റ്റാമ്പാണെന്നും കെ. മുരളീധരന്‍ ആരോപിച്ചു. ഐഐഎസ് ലോബിയുടെ അഴിഞ്ഞാട്ടം മുഖ്യമന്ത്രിക്ക് അറിയാത്തതൊന്നുമല്ല.

Also Read: ഡിപ്ലോമാറ്റിക്ക് ബാഗിലെ സ്വർണക്കടത്ത്; കൊടുവള്ളിയിൽ വ്യാപാരിയുടെ വീട്ടിൽ റെയ്ഡ്

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ കാറിടിപ്പിച്ച് കൊന്ന ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ചത് ശിവശങ്കരനാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവണം. ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ പോകരുതെന്നാണ് പറയാനുള്ളതെന്നും കെ.മുരളീധരന്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരനൊന്നും പ്രധാനമന്ത്രിയെ കാണാൻ പോലും അവസരം കിട്ടാറില്ലെന്നും അദേഹം പറയുന്ന കാര്യങ്ങള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ കഴിയില്ലെന്നും കെ.മുരളീധരന്‍ പറഞ്ഞു.

Also Read: 2019-20ൽ കേരളത്തിലെ വിമാനത്താവളങ്ങളിലൂടെ കടത്തിയത് 400 കിലോ സ്വർണം !