LogoLoginKerala

കൊടുംക്രിമിനൽ വികാസ് ദുബെ ഫരീദാബാദിൽ

ഉത്തർപ്രദേശിലെ കാൺപൂരിൽ എട്ടു പൊലീസുകാരെ കൂട്ടക്കുരുതി ചെയ്ത കൊടുംക്രിമിനൽ വികാസ് ദുബെയെ ഹരിയാനയിലെ ഫരീദാബാദിൽ ഒരു ഹോട്ടലിൽ കണ്ടെത്തിയെന്നു റിപ്പോർട്ട്. എന്നാൽ പൊലീസിനു പിടികൂടാൻ കഴിയും മുൻപേ ഇയാൾ രക്ഷപെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇയാളെ പിടികൂടുന്നവർക്കു പ്രഖ്യാപിച്ചിരുന്ന പാരിതോഷികം രണ്ടര ലക്ഷം രൂപയിൽ നിന്ന് അഞ്ചു ലക്ഷം രൂപയായി യുപി പൊലീസ് വർധിപ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി ഫരീദാബാദിലെ ഒരു ഹോട്ടലിൽ വികാസ് ദുബെ എത്തിയതായാണു പറയുന്നത്. ഫരീദാബാദിൽ ഒരു ബന്ധുവിനെ കാണാനെത്തിയ ഇയാൾ ഹോട്ടലിൽ തങ്ങാനായിരുന്നു പരിപാടി. വൈകുന്നേരം …
 

ഉത്തർപ്രദേശിലെ കാൺപൂരിൽ എട്ടു പൊലീസുകാരെ കൂട്ടക്കുരുതി ചെയ്ത കൊടുംക്രിമിനൽ വികാസ് ദുബെയെ ഹരിയാനയിലെ ഫരീദാബാദിൽ ഒരു ഹോട്ടലിൽ കണ്ടെത്തിയെന്നു റിപ്പോർട്ട്. എന്നാൽ പൊലീസിനു പിടികൂടാൻ കഴിയും മുൻപേ ഇയാൾ രക്ഷപെട്ടതായും റിപ്പോർട്ടുകളുണ്ട്.  ഇയാളെ പിടികൂടുന്നവർക്കു പ്രഖ്യാപിച്ചിരുന്ന പാരിതോഷികം രണ്ടര ലക്ഷം രൂപയിൽ നിന്ന് അഞ്ചു ലക്ഷം രൂപയായി യുപി പൊലീസ് വർധിപ്പിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രി ഫരീദാബാദിലെ ഒരു ഹോട്ടലിൽ വികാസ് ദുബെ എത്തിയതായാണു പറയുന്നത്. ഫരീദാബാദിൽ ഒരു ബന്ധുവിനെ കാണാനെത്തിയ ഇയാൾ ഹോട്ടലിൽ തങ്ങാനായിരുന്നു പരിപാടി. വൈകുന്നേരം ഇയാൾ ഹോട്ടലിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളുണ്ട്. എന്നാൽ, പൊലീസ് എത്തും മുൻപേ ഇയാൾ ഓടിരക്ഷപെട്ടുവത്രേ. ഇയാൾ ഫരീദാബാദിൽ തന്നെയുണ്ടാകാമെന്ന നിഗമനത്തിലാണു പൊലീസ്.

കാൺപുരിൽ നിന്ന് ഫരീദാബാദിലേക്ക് ഇയാൾക്കൊപ്പം പോയ പ്രഭാത് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഫരീദാബാദിൽ അഭയം നൽകിയ ബന്ധു ആങ്കുർ, ശ്രാവൺ എന്നിവരും അറസ്റ്റിലായി. ദുബെയുടെ ഭാര്യാസഹോദരൻ രാജു നിഗം, അയാളുടെ മകൻ ആദർശ് എന്നിവരെ ഭോപ്പാലിൽ യുപി എസ്ടിഎഫ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വികാസ് ദുബെയുടെ വലംകൈയായിരുന്ന അമർ ദുബെയെ ഹാമിർപുരിലുണ്ടായ ഏറ്റുമുട്ടലിൽ പൊലീസ് വധിച്ചു. മറ്റൊരു സഹായി ശ്യാമു ബാജ്പേയി കാൺപുരിലും അറസ്റ്റിലായിട്ടുണ്ട്.