LogoLoginKerala

മുൻകൂർ ജാമ്യം തേടി സ്വപ്ന; സിബിഐ സംഘം കസ്റ്റംസ് ഓഫീസിൽ

ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയ കേസിൽ സിബിഐ സംഘം കൊച്ചിയിലെ കസ്റ്റംസ് അധികൃതരിൽ നിന്നു വിവര ശേഖരണം തുടങ്ങി. അതിനിടെ, കസ്റ്റംസ് അന്വേഷിക്കുന്ന മുഖ്യപ്രതി സ്വപ്ന സുരേഷ് മുൻകൂർ ജാമ്യത്തിനു സാധ്യത തേടി പ്രമുഖ അഭിഭാഷകനെ സമീപിച്ചു. കൊച്ചി കേന്ദ്രമായുള്ള ക്രിമിനൽ അഭിഭാഷകന്റെ ഓഫിസിലാണ് ഇന്നലെ സ്വപ്നയുടെ ആൾക്കാർ എത്തിയത്. മുൻകൂർ ജാമ്യം കിട്ടാനുള്ള സാധ്യത തേടിയായിരുന്നു വരവ്. ഇന്നു രാവിലെയാണ് കൊച്ചി സിബിഐ യൂണിറ്റിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കസ്റ്റംസ് ഓഫിസിൽ എത്തിയത്. വിവാദമായ സ്വർണക്കടത്ത് …
 

ഡിപ്ലോമാറ്റിക് ബാഗിൽ സ്വർണം കടത്തിയ കേസിൽ സിബിഐ സംഘം കൊച്ചിയിലെ കസ്റ്റംസ് അധികൃതരിൽ നിന്നു വിവര ശേഖരണം തുടങ്ങി. അതിനിടെ, കസ്റ്റംസ് അന്വേഷിക്കുന്ന മുഖ്യപ്രതി സ്വപ്ന സുരേഷ് മുൻകൂർ ജാമ്യത്തിനു സാധ്യത തേടി പ്രമുഖ അഭിഭാഷകനെ സമീപിച്ചു. കൊച്ചി കേന്ദ്രമായുള്ള ക്രിമിനൽ അഭിഭാഷകന്റെ ഓഫിസിലാണ് ഇന്നലെ സ്വപ്നയുടെ ആൾക്കാർ എത്തിയത്. മുൻകൂർ ജാമ്യം കിട്ടാനുള്ള സാധ്യത തേടിയായിരുന്നു വരവ്.

ഇന്നു രാവിലെയാണ് കൊച്ചി സിബിഐ യൂണിറ്റിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കസ്റ്റംസ് ഓഫിസിൽ എത്തിയത്. വിവാദമായ സ്വർണക്കടത്ത് കേസിൽ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കാൻ വേണ്ടിയാണിത്. ഏതെങ്കിലും കസ്റ്റംസ് ഉദ്യോഗസ്ഥനോ, മറ്റേതെങ്കിലും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനോ സ്വർണക്കടത്തിൽ പങ്കാളിത്തമുണ്ടോ എന്നും സിബിഐ അന്വേഷിക്കുന്നുണ്ട്. അങ്ങനെയൊരു സാധ്യതയുണ്ടെങ്കിൽ സ്വർണക്കടത്ത് സിബിഐ അന്വേഷിക്കും. രാവിലെ ഡെൽഹിയിൽ കേന്ദ്ര സഹമന്ത്രി മുരളീധരൻ കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമനെ കണ്ടതിനു പിന്നാലെയാണ് സിബിഐ കസ്റ്റംസ് ഓഫിസിൽ എത്തിയത്.

റോ, ഐബി തുടങ്ങിയ കേന്ദ്ര ഏജൻസികളും സ്വർണക്കടത്ത് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്. സ്വർണക്കടത്തു കേസിൽ യുഎഇ കോൺസുലേറ്റിലെ അറ്റാഷയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് നടപടി തുടങ്ങി. ഇതുസംബന്ധിച്ച അനുമതിക്കായി കേന്ദ്ര സർക്കാരിന് കസ്റ്റംസ് കത്ത് നൽകി. കേന്ദ്ര പരോക്ഷ നികുതി ബോർഡിന് കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറാണ് കത്ത് അയച്ചത്. വിദേശകാര്യ മന്ത്രാലയത്തിനും അപേക്ഷ കൈമാറി. യുഎഇ കോൺസുലേറ്റ് ജനറൽ ഓഫീസ് ഗുരുതര പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്നാണ് കസ്റ്റംസ് വിലയിരുത്തൽ.

കോൺസുലേറ്റിലെത്തുന്ന പാഴ്‌സലിന് പണം അടയ്‌ക്കേണ്ടത് കോൺസുലേറ്റ് തന്നെയാണ്. എന്നാൽ ഈ ചട്ടം മറികടന്ന് ചില പാഴ്സലിന്റെ പണമടച്ചത് സരിത്താണെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. പാഴ്‌സൽ കൊണ്ടുപോകുന്നത് സരിത്തിന്റെ വാഹനത്തിൽ തന്നെയാണ്. കോൺസുലേറ്റ് വാഹനത്തിൽ കൊണ്ടു പോകണമെന്ന നിയമം മറികടന്നാണ് ഈ ഇടപെടൽ

കേസിൽ അഞ്ച് പ്രതികളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുഎസ് കോൺസുലേറ്റ് പിആർഒ സരിത്തിനും സ്വപ്‌നാ സുരേഷിനും പുറമേ മൂന്ന് പേരെ പ്രതികളാക്കും. സ്വർണമെത്തിച്ച കൊച്ചി സ്വദേശി ഫയാസ് ഫരീദാണ് മുഖ്യപ്രതി. കൊടുവള്ളി സ്വദേശികളായ രണ്ടു പേരെ കൂടി പ്രതി ചേർത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.