LogoLoginKerala

സ്വപ്ന സുരേഷിന്റെ ആഡംബരജീവിതം; അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തലസ്ഥാനത്ത് വിലസിയിരുന്നത് സര്വ്വ അധികാരങ്ങളോടെയും. മുഖ്യമന്ത്രി വിളിക്കുന്ന ഔദ്യോഗിക യോഗങ്ങളില് വരെ കോണ്സുലേറ്റ് പ്രതിനിധിയായി പങ്കെടുത്തു. ഒരിക്കല് തന്നെ സല്യൂട്ട് ചെയ്യാതിരുന്ന മൂന്നു പൊലീസുകാരെ സസ്പെന്ഡ് ചെയ്യണമെന്ന ശുപാര്ശയും കമ്മീഷണര് ഓഫീസിലെത്തി. കോണ്സുലേറ്റിലെ ജോലി പോയിട്ടും അക്കാര്യം മറച്ചുവച്ചായിരുന്നു ഇത്തരം പ്രവര്ത്തികളെന്നാണ് ഏറ്റവും ഒടുവിലായി വരുന്ന റിപ്പോർട്ടുകൾ. യുഎഇ കോൺസുലേറ്റ് ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്ണക്കടത്ത് കേസില് കുടുങ്ങുന്നതുവരെ സര്വ അധികാരങ്ങളോടെയുമായിരുന്നു സ്വപ്നയുടെ തിരുവനന്തപുരത്തെ ജീവിതം. തലസ്ഥാനത്തെ …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തലസ്ഥാനത്ത് വിലസിയിരുന്നത് സര്‍വ്വ അധികാരങ്ങളോടെയും. മുഖ്യമന്ത്രി വിളിക്കുന്ന ഔദ്യോഗിക യോഗങ്ങളില്‍ വരെ കോണ്‍സുലേറ്റ് പ്രതിനിധിയായി പങ്കെടുത്തു. ഒരിക്കല്‍ തന്നെ സല്യൂട്ട് ചെയ്യാതിരുന്ന മൂന്നു പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശയും കമ്മീഷണര്‍ ഓഫീസിലെത്തി. കോണ്‍സുലേറ്റിലെ ജോലി പോയിട്ടും അക്കാര്യം മറച്ചുവച്ചായിരുന്നു ഇത്തരം പ്രവര്‍ത്തികളെന്നാണ് ഏറ്റവും ഒടുവിലായി വരുന്ന റിപ്പോർട്ടുകൾ.

യുഎഇ കോൺസുലേറ്റ് ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ കുടുങ്ങുന്നതുവരെ സര്‍വ അധികാരങ്ങളോടെയുമായിരുന്നു സ്വപ്‌നയുടെ തിരുവനന്തപുരത്തെ ജീവിതം. തലസ്ഥാനത്തെ ഉന്നത ബന്ധങ്ങളായിരുന്നു സ്വപ്‌നയ്ക്ക് ഇതിന് തുണയായത്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗം മറയാക്കി നാല് വര്‍ഷം കൊണ്ട് സ്വപ്ന സമാനമായ വളര്‍ച്ചയാണ് സ്വാധീനത്തിലും സാമ്പത്തികമായും ഇവർ നേടിയെടുത്തത്

തിരുവനന്തപുരത്ത് കോണ്‍സുലേറ്റിന്റെ ഓഫിസ് തുടങ്ങിയതു മുതല്‍ സ്വപ്നയായിരുന്നു എല്ലാമെല്ലാം. കോണ്‍സുലേറ്റിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയ സ്വപ്ന മുഖ്യമന്ത്രി വിളിക്കുന്ന ഔദ്യോഗിക യോഗത്തില്‍ പോലും കോണ്‍സുലേറ്റ് പ്രതിനിധിയേപ്പോലെ പങ്കെടുത്തിരുന്നു എന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഒരിക്കല്‍ സ്വപ്നയെ സല്യൂട്ട് ചെയ്തില്ലെന്ന പേരില്‍ കോണ്‍സുലേറ്റ് ഓഫിസില്‍ ഗാര്‍ഡായ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ശുപാര്‍ശ പോലും കോണ്‍സുലേറ്റില്‍ നിന്ന് കമ്മിഷണര്‍ ഓഫീസിലെത്തി. ആറ് മാസം മുന്‍പ് കോണ്‍സുലേറ്റിലെ ജോലി ഇല്ലാതായെങ്കിലും പലരോടും ഇക്കാര്യം മറച്ചുവച്ചുകൊണ്ടാണ് സ്വപ്‌ന ഇടപെട്ടിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.