LogoLoginKerala

സ്വപ്ന സുരേഷ് കീഴടങ്ങിയേക്കുമെന്ന് സൂചന

സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്കായി പൊലീസ് അന്വേഷണം ഊര്ജിതമാക്കി. ഇന്നലെ തിരുവനന്തപുരത്ത് ശക്തമായ തെരച്ചില് നടത്തിയിട്ടും സ്വപ്നയെ കണ്ടെത്താനായില്ല. അതേസമയം സ്വപ്ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസില് കീഴടങ്ങുമെന്നാണ് ഏറ്റവും ഒടുവിലായി വരുന്ന മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്വർണക്കടത്ത് കേസ് കസ്റ്റംസും സിബിഐയും എന്ഐഎയും അന്വേഷിക്കും. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി സിബിഐയും രാജ്യസുരക്ഷാ വിവരങ്ങള് എന്ഐഎയും അന്വേഷിക്കും. എം ശിവശങ്കർ സ്വപ്നയുടെ വലയിലെ ഒരാള് മാത്രമാണെന്ന നിഗമനത്തിലാണ് സിബിഐ. ഐഎസ്ആര്ഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്പെയ്സ് പാര്ക്കില് സ്വപ്നക്ക് എങ്ങനെ ജോലി …
 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇന്നലെ തിരുവനന്തപുരത്ത് ശക്തമായ തെരച്ചില്‍ നടത്തിയിട്ടും സ്വപ്നയെ കണ്ടെത്താനായില്ല. അതേസമയം സ്വപ്‌ന കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ കീഴടങ്ങുമെന്നാണ് ഏറ്റവും ഒടുവിലായി വരുന്ന മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സ്വർണക്കടത്ത് കേസ് കസ്റ്റംസും സിബിഐയും എന്‍ഐഎയും അന്വേഷിക്കും. ഉദ്യോഗസ്ഥ തലത്തിലെ അഴിമതി സിബിഐയും രാജ്യസുരക്ഷാ വിവരങ്ങള്‍ എന്‍ഐഎയും അന്വേഷിക്കും. എം ശിവശങ്കർ സ്വപ്‌നയുടെ വലയിലെ ഒരാള്‍ മാത്രമാണെന്ന നിഗമനത്തിലാണ് സിബിഐ. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സ്‌പെയ്‌സ് പാര്‍ക്കില്‍ സ്വപ്‌നക്ക് എങ്ങനെ ജോലി ലഭിച്ചുവെന്ന കാര്യവും അന്വേഷണവിധേയമാകും.