LogoLoginKerala

സ്വപ്ന സുരേഷ് ഒളിവിൽ; സുഹൃത്തിന്റെ ഭാര്യ അറസ്റ്റിൽ

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മറ്റൊരു സ്ത്രീ കസ്റ്റഡിയിൽ. മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് ഇന്നലെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. അർധരാത്രി അരുവിക്കരയിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യുന്നതിന് കൊച്ചിയിലേക്ക് കൊണ്ടു പോയി. അതേസമയം സന്ദീപ് 2 ദിവസം മുൻപേ വീട്ടിൽ നിന്ന് പോയെന്നായിരുന്നു സൗമ്യയുടെ മറുപടി. നിലവിൽ സന്ദീപ് ഒളിവിലാണ്. ഇവരുടെ സ്ഥാപനമാണ് സ്വപ്നയുടെ സാന്നിധ്യത്തിൽ സ്പീക്കർ ശിവരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തത്. സ്വര്ണക്കടത്തിലെ മുഖ്യപ്രതി …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മറ്റൊരു സ്ത്രീ കസ്റ്റഡിയിൽ. മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് ഇന്നലെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. അർധരാത്രി അരുവിക്കരയിലെ വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യുന്നതിന് കൊച്ചിയിലേക്ക് കൊണ്ടു പോയി. അതേസമയം സന്ദീപ് 2 ദിവസം മുൻപേ വീട്ടിൽ നിന്ന് പോയെന്നായിരുന്നു സൗമ്യയുടെ മറുപടി. നിലവിൽ സന്ദീപ് ഒളിവിലാണ്. ഇവരുടെ സ്ഥാപനമാണ് സ്വപ്നയുടെ സാന്നിധ്യത്തിൽ സ്പീക്കർ ശിവരാമകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തത്.

സ്വര്‍ണക്കടത്തിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കേരളം വിട്ടതായി സംശയം. കസ്റ്റംസ് അന്വേഷണം ശക്തമാക്കി. സ്വപ്ന സുരേഷിന്റെ സുഹൃത്തുക്കളെ ഉള്‍പ്പെടെ നിരീക്ഷണത്തിലാക്കി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. സ്വപ്നയുടെ ഫ്ലാറ്റിൽ ഇന്നലെ പകൽമുഴുവൻ റെയ്ഡ് നടത്തിയിരുന്നു. പക്ഷെ ഒളിവിൽ കഴിയുന്ന സ്വപ്നയെ കണ്ടെത്താൻ ഇന്നലെ കാര്യമായ തിരച്ചിലൊന്നും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല.

സ്വപ്നയെ കണ്ടെത്താന്‍ കേരള പൊലീസിന്റെ സഹായം തേടാനും ആലോചനയുമുണ്ട്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാവും ഉന്നതരിലേക്ക് അന്വേഷണം എത്തുമോയെന്നതില്‍ അന്തിമ തീരുമാനമുണ്ടാവുക. സ്വപ്നയുമായുള്ള ബന്ധത്തിന്റെ പേരില്‍ സര്‍ക്കാര്‍ തന്നെ പ്രതിസന്ധിയിലായി രാഷ്ട്രീയ വിവാദങ്ങൾ കത്തിക്കയറുകയാണ്. സ്വര്‍ണക്കടത്തിന്റെ ഉള്ളറകള്‍ തേടി കസ്റ്റംസും പോലീസും നാടാകെ തിരയുന്നു. ഇതിനെല്ലാം വഴിവെച്ച സ്വപ്ന സുരേഷ് മൂന്നുദിവസമായി അപ്രത്യക്ഷയാണ്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ളാറ്റില്‍ നിന്ന് സ്വപ്ന പോയെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം കൊച്ചിയിലോ തിരുവനന്തപുരത്തോ സ്വപ്ന സുരേഷ് ഒളിവിലുണ്ടാകാമെന്നാണ് സൂചനകൾ. ചെന്നൈയിൽ ഉണ്ടെന്ന വിവരവും പുറത്തുവരുന്നു. സ്വപ്നയെ ചോദ്യം ചെയ്യുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങളിലും നിര്‍ണായകമാണ്. സംസ്ഥാനത്തെ പല ഉന്നതരുടെയും ഉറക്കം കളയുന്ന രാത്രികളാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സ്വപ്നയുടെ ജീവന് ഭീഷണിയുണ്ടെന്നു വരെ മാധ്യമ റിപ്പോർട്ടുകൾ വരുന്നുണ്ട്.