LogoLoginKerala

സ്വപ്ന സുരേഷിന് ഫേസ്ബുക്കിൽ ഫാൻസ്‌ ക്ലബ്ബ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ വിവാദനായിക സ്വപ്ന സുരേഷിന്റെ പേരിൽ ഫെയ്സ്ബുക്കിൽ ഗ്രൂപ്പ് ആരംഭിച്ച് ഒരു കൂട്ടം ആരാധകർ. സ്വപ്ന സുരേഷ് ഫാൻസ് ക്ലബ് (എസ്എസ്എഫ്സി) എന്നാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പിന്റെ പേര്. സ്വപ്നയുടെ ചിത്രങ്ങളും വാർത്തകളും പങ്കുവയ്ക്കാനാണ് ഗ്രൂപ്പെന്ന് കുറിപ്പിൽ പറയുന്നു. ‘ഇത് നമ്മുടെ ഡ്രീം ഗേൾ ആയ സ്വപ്നയെ സപ്പോർട്ട് ചെയ്യുന്നതിന് മാത്രമായി ആരംഭിച്ച ഗ്രൂപ്പ് ആണ്. സ്വപ്നയുമായി ബന്ധമുള്ള പോസ്റ്റുകൾ മാത്രം പോസ്റ്റ് ചെയ്യുക. എല്ലാവർക്കും ഈ ഗ്രൂപ്പിലേക്ക് സുവർണ്ണ സ്വാഗതം’ എന്നാണ് ഗ്രൂപ്പിലെ വാചകങ്ങൾ. …
 

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ വിവാദനായിക സ്വപ്ന സുരേഷിന്റെ പേരിൽ ഫെയ്സ്ബുക്കിൽ‌ ഗ്രൂപ്പ് ആരംഭിച്ച് ഒരു കൂട്ടം ആരാധകർ. സ്വപ്ന സുരേഷ് ഫാൻസ് ക്ലബ് (എസ്എസ്എഫ്സി) എന്നാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പിന്റെ പേര്. സ്വപ്നയുടെ ചിത്രങ്ങളും വാർത്തകളും പങ്കുവയ്ക്കാനാണ് ഗ്രൂപ്പെന്ന് കുറിപ്പിൽ പറയുന്നു.

‘ഇത് നമ്മുടെ ഡ്രീം ഗേൾ ആയ സ്വപ്നയെ സപ്പോർട്ട് ചെയ്യുന്നതിന് മാത്രമായി ആരംഭിച്ച ഗ്രൂപ്പ് ആണ്. സ്വപ്നയുമായി ബന്ധമുള്ള പോസ്റ്റുകൾ മാത്രം പോസ്റ്റ് ചെയ്യുക. എല്ലാവർക്കും ഈ ഗ്രൂപ്പിലേക്ക് സുവർണ്ണ സ്വാഗതം’ എന്നാണ് ഗ്രൂപ്പിലെ വാചകങ്ങൾ. ഡ്രീം ഗേൾ ആയ സ്വപ്നക്ക് വേണ്ടിയാണ് ഗ്രൂപ്പ് എങ്കിലും സോളാർ വിവാദ നായിക സരിതയുടെയും പോസ്റ്റുകൾ ഗ്രൂപ്പിൽ സജീവമാണ്.

മുന്നൂറിനടുത്ത് ആളുകൾ ഇതിനോടകം അംഗമായ ഗ്രൂപ്പിലെ പോസ്റ്റുകളിൽ സ്ത്രീവിരുദ്ധ/അശ്‌ളീല പരാമർശങ്ങളും കാണാം. അതിനാൽ തന്നെ ഗ്രൂപ്പ് അധികൃതര്‍ നിരീക്ഷിച്ചു വരികയാണെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

 

സ്വപ്ന സുരേഷിന് ഫേസ്ബുക്കിൽ ഫാൻസ്‌ ക്ലബ്ബ്