LogoLoginKerala

ചിത്രീകരണം ആരംഭിച്ച സിനിമകൾക്ക് ഫിലിം ചേംബറിന്റെ വിലക്ക്

പുതിയതായി ചിത്രീകരണം ആരംഭിച്ച സിനിമകൾക്ക് ഫിലിം ചേംബറിന്റെ വിലക്ക്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചിത്രീകരണം പാതി വഴിയിൽ മുടങ്ങിയ അറുപതോളം സിനിമകൾ പ്രതിസന്ധിയിലായിരിന്നു. ഈ സാഹചര്യത്തിലാണ് പുതിയതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകളെ ഫിലിം ചേംബർ വിലക്കിയത്. ഇതേ കാരണത്താൽ തന്നെ പുതിയ ചിത്രങ്ങൾ തുടങ്ങുന്നതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ലോക്ഡൗണിന് ശേഷം പുതിയ ചിത്രങ്ങൾ തുടങ്ങിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പൊട്ടിപുറപ്പെട്ടിരുന്നു. മോഹൻലാലിന്റെ ദൃശ്യം 2 അടക്കമുള്ള ചിത്രങ്ങളടക്കം നിരവധി സിനിമകൾ ഉടൻ …
 

പുതിയതായി ചിത്രീകരണം ആരംഭിച്ച സിനിമകൾക്ക് ഫിലിം ചേംബറിന്റെ വിലക്ക്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചിത്രീകരണം പാതി വഴിയിൽ മുടങ്ങിയ
അറുപതോളം സിനിമകൾ പ്രതിസന്ധിയിലായിരിന്നു. ഈ സാഹചര്യത്തിലാണ് പുതിയതായി ചിത്രീകരണം ആരംഭിക്കുന്ന സിനിമകളെ ഫിലിം ചേംബർ വിലക്കിയത്. ഇതേ കാരണത്താൽ തന്നെ പുതിയ ചിത്രങ്ങൾ തുടങ്ങുന്നതിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ലോക്ഡൗണിന് ശേഷം പുതിയ ചിത്രങ്ങൾ തുടങ്ങിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പൊട്ടിപുറപ്പെട്ടിരുന്നു. മോഹൻലാലിന്റെ ദൃശ്യം 2 അടക്കമുള്ള ചിത്രങ്ങളടക്കം നിരവധി സിനിമകൾ ഉടൻ ചിത്രീകരണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പുതിയ ചിത്രങ്ങൾക്ക് ഫെഫ്ക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്