LogoLoginKerala

സ്വപ്ന സുരേഷുമായി അടുത്ത ബന്ധം; ഐടി സെക്രട്ടറി എം ശിവശങ്കറിനെ മാറ്റിയേക്കും

സ്വർണക്കടത്ത് കേസിലെ പ്രമുഖ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തിൽ ഐ ടി സെക്രട്ടറി എം ശിവശങ്കറിനെ തല്സ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരപരാധിയാണെന്ന് തെളിയും വരെ ശിവശങ്കറിനെ മാറ്റി നിർത്താനും ഐടി വകുപ്പിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കാനുമാണ് നീക്കം. ഇതിന് മുന്നോടിയായി വിവാദത്തില് വിശദീകരണം ചോദിക്കുമെന്നും സൂചനകളുണ്ട്. Also Read: സ്വർണക്കടത്ത് കേസിൽ ഒളിവിലെന്ന് പറയുന്ന സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ സജീവം സംസ്ഥാന സർക്കാറിനെ അറിയിക്കാതെ സ്പ്രിങ്ക്ളറുമായി കരാറുണ്ടാക്കിയ ഇദ്ദേഹം വീണ്ടും വിവാദങ്ങളിൽ അകപ്പെട്ടതോടെ മുഖ്യമന്ത്രി …
 

സ്വർണക്കടത്ത് കേസിലെ പ്രമുഖ സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണത്തിൽ ഐ ടി സെക്രട്ടറി എം ശിവശങ്കറിനെ തല്‍സ്ഥാനത്ത്‌ നിന്ന് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരപരാധിയാണെന്ന് തെളിയും വരെ ശിവശങ്കറിനെ മാറ്റി നിർത്താനും ഐടി വകുപ്പിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കാനുമാണ് നീക്കം. ഇതിന് മുന്നോടിയായി വിവാദത്തില്‍ വിശദീകരണം ചോദിക്കുമെന്നും സൂചനകളുണ്ട്.

Also Read: സ്വർണക്കടത്ത് കേസിൽ ഒളിവിലെന്ന് പറയുന്ന സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ സജീവം

സംസ്ഥാന സർക്കാറിനെ അറിയിക്കാതെ സ്പ്രിങ്ക്ളറുമായി കരാറുണ്ടാക്കിയ ഇദ്ദേഹം വീണ്ടും വിവാദങ്ങളിൽ അകപ്പെട്ടതോടെ മുഖ്യമന്ത്രി തന്നെയാണ് വെട്ടിലായത്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയാണ് ശിവശങ്കർ. ക്രിമിനല്‍ കേസുകളുടെ പശ്ചാത്തലമുള്ള സ്വപ്ന സുരേഷിനെ ഐടി വകുപ്പിന്റെ തസ്തികയിൽ നിയമിച്ചതിന് ശിവശങ്കർ മറുപടി പറയേണ്ടിവരും. സര്‍ക്കാരിന് ഇക്കാര്യത്തില്‍ പങ്കില്ല, താന്‍ അറിഞ്ഞു കൊണ്ടുള്ള നിയമനമല്ല ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Also Read: ഡബ്ളിയുസിസിക്കെതിരെ കോസ്‌റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ; പിന്തുണയുമായി നടി ഐശ്വര്യ ലക്ഷ്മി

സ്വർണക്കടത്തിൽ എം ശിവശങ്കറിനെ ഉൾപ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യാനുള്ള നീക്കവുമുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി, ഐടി സെക്രട്ടറി പദവിയിൽ ഇരിക്കുന്ന ഒരാൾ ചോദ്യം ചെയ്യപ്പെടുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് സമ്മർദ്ദത്തിലാകും. ഈ സാഹചര്യം കൂടി മുൻകൂട്ടി കണ്ടാണ് സെക്രട്ടറി സ്ഥാനത്തുനിന്ന് ശിവശങ്കറിനെ മാറ്റിനിർത്താൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. കൂടാതെ നിരന്തരം ആരോപണം നേരിടുന്ന ഒരാളെ ഒഴിവാക്കാന്‍ ഇടതുമുന്നണിയില്‍ തന്നെ സമ്മര്‍ദ്ദം ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ശിവശങ്കറിനെതിരെ നിയമനടപടിക്ക് ആലോചന.

Also Read: ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സരിതയായിരുന്നുവെങ്കില്‍ ഇന്ന് സ്വപ്‌നയാണെന്ന വ്യത്യാസമേയുള്ളൂ; കെ. സുരേന്ദ്രന്‍