LogoLoginKerala

സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ ഒരു മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന തരത്തിലുള്ള മറുപടികൾ ഈ കേസിൽ മതിയാവില്ല; മിഥുൻ മാനുവൽ തോമസ്

മുഖ്യമന്ത്രിയുടെ ഓഫീസിനെ മുൾമുനയിലാക്കിയ ഡിപ്ലോമാറ്റ് ബാഗ് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനെ അറിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ് രംഗത്തെത്തി. മിഥുൻ മാനുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും ഒരേ തൂവൽ പക്ഷികൾ ആയി മാറുന്ന ഈ ഫൈനൽ ട്വിസ്റ്റ് ഒരുമാതിരി ആർക്കും ഊഹിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. !! പിണറായി സാർ, നല്ലത് …
 

മുഖ്യമന്ത്രിയുടെ ഓഫീസിനെ മുൾമുനയിലാക്കിയ ഡിപ്ലോമാറ്റ് ബാഗ് സ്വർണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്ന സുരേഷിനെ അറിയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകൻ മിഥുൻ മാനുവൽ തോമസ് രംഗത്തെത്തി.

മിഥുൻ മാനുവലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയും ഒരേ തൂവൽ പക്ഷികൾ ആയി മാറുന്ന ഈ ഫൈനൽ ട്വിസ്റ്റ്‌ ഒരുമാതിരി ആർക്കും ഊഹിക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം.. !! പിണറായി സാർ, നല്ലത് നിങ്ങൾ ചെയ്തപ്പോൾ എല്ലാംതന്നെ കയ്യടിച്ചിട്ടുണ്ട്.. !! പക്ഷേ, ഇപ്പോൾ നടന്നത് സംഭവിക്കാൻ പാടില്ലാത്ത വീഴ്ചയായിപ്പോയി.. !! സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ അറിഞ്ഞില്ല എന്ന ജാഗ്രത ഒട്ടുമില്ലാത്ത തരത്തിലുള്ള മറുപടികൾ ഈ കേസിൽ മതിയാവില്ല.. !! ഉപ്പുതീനികൾ ആര് തന്നെ ആയാലും വെള്ളം കുടിച്ചേ മതിയാകൂ.. !! കഷ്ടം.. !!

സ്വന്തം വകുപ്പിൽ നടക്കുന്ന കാര്യങ്ങൾ  ഒരു മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന തരത്തിലുള്ള മറുപടികൾ  ഈ കേസിൽ മതിയാവില്ല; മിഥുൻ മാനുവൽ തോമസ്

 

 

 

 

 

 

 

Facebook Link: https://www.facebook.com/MidhunManuelThomas

മന്ത്രിസഭയുടെ തുടക്കം മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സുപ്രധാന ചുമതല വഹിക്കുന്ന ഒരു ഉദ്യോഗസ്ഥന്‍ സ്വര്‍ണക്കടത്ത് കേസിലെ ആരോപണത്തിന്റെ നിഴലില്‍ വന്നതും സര്‍ക്കാരിനെ വലിയ പ്രതിരോധത്തിലാക്കി. കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ ചുമതലയുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി എന്ന ഗുരുതര ആരോപണവും നിലനില്‍ക്കുകയാണ്.