LogoLoginKerala

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് തിരിച്ചടി

കന്യാസ്ത്രീയേ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി ഹൈക്കോടതി തള്ളി. ബിഷപ്പ് വിചാരണ നേരിടണമെന്ന് കോടതി പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി നേരത്തെ കോട്ടയം സെഷൻസ് കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയെ സമീപിച്ചത്. കേസ് നിലനിൽക്കില്ലെന്ന വാദം ഹൈക്കോടതി അംഗീകരിച്ചില്ല. ബിഷപ്പിനെതിരായ കുറ്റപത്രത്തിലെ തെളിവുകൾ വിചാരണയ്ക്ക് പര്യാപ്തമാണെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് വിടുതൽ ഹർജി തള്ളിയത്.