LogoLoginKerala

സ്വപ്ന സുരേഷ് മുൻപും സ്വർണം കടത്തി; കസ്റ്റംസ്

എയർ ഇന്ത്യാ സാറ്റ്സിൽ ജീവനക്കാരിയായിരിക്കെയും സ്വപ്ന സ്വർണം കടത്തിയതായി സംശയം. സാറ്റ്സിലെ കരാർ ജീവനക്കാരുടെ സഹായത്തോടെ പല തവണ സ്വർണം കടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്വപ്ന കരാർ ജീവനക്കാരിയായിക്കെ നടന്ന സ്വർണക്കടത്ത് നീക്കങ്ങളും അന്വേഷണ പരിധിയിൽ വന്നേക്കും. Also Read: സ്വപ്നയുടെ ‘സ്വപ്ന വളർച്ച’ അതേസമയം, ഐ ടി വകുപ്പിൽ ജോയിൻ ചെയ്ത ശേഷവും സ്വപ്ന കോൺസുലേറ്റിലെ ഔദ്യോഗിക വാഹനം ഉപയോഗിച്ചിരുന്നതായും കോൺസുലേറ്റിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതായുമുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നു. സ്വപ്ന സുരേഷിനെതിരെ വിശദമായ അന്വേഷണം നടത്താനാണ് …
 

എയർ ഇന്ത്യാ സാറ്റ്‌സിൽ ജീവനക്കാരിയായിരിക്കെയും സ്വപ്ന സ്വർണം കടത്തിയതായി സംശയം. സാറ്റ്‌സിലെ കരാർ ജീവനക്കാരുടെ സഹായത്തോടെ പല തവണ സ്വർണം കടത്തിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. സ്വപ്ന കരാർ ജീവനക്കാരിയായിക്കെ നടന്ന സ്വർണക്കടത്ത് നീക്കങ്ങളും അന്വേഷണ പരിധിയിൽ വന്നേക്കും.

Also Read: സ്വപ്നയുടെ ‘സ്വപ്ന വളർച്ച’

അതേസമയം, ഐ ടി വകുപ്പിൽ ജോയിൻ ചെയ്ത ശേഷവും സ്വപ്ന കോൺസുലേറ്റിലെ ഔദ്യോഗിക വാഹനം ഉപയോഗിച്ചിരുന്നതായും കോൺസുലേറ്റിലെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നതായുമുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നു. സ്വപ്‌ന സുരേഷിനെതിരെ വിശദമായ അന്വേഷണം നടത്താനാണ് കസ്റ്റംസിന്റെ തീരുമാനം. നിലവിൽ സ്വപ്‌ന ഒളിവിലാണ്.

സ്വർണക്കടത്ത്; കസ്റ്റംസിന്റെ നിയന്ത്രണം കേന്ദ്രസർക്കാരിന്റെ കയ്യിൽ; വരാനിരിക്കുന്നത് പല പ്രമുഖരുടെയും ഉറക്കം കെടുത്തുന്ന രാത്രികൾ

അതേസമയം സ്വപ്‌ന സുരേഷിന് പൊലീസിലും അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നു. മുൻപ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിൽ നിന്ന് സ്വപ്നയ്ക്ക് പൊലീസ് സംരക്ഷണം ഒരുക്കിയെന്ന വിവരമാണ് പുറത്തുവരുന്നത്. എയർ ഇന്ത്യ ജീവനക്കാരനെതിരായ വ്യാജ പരാതിയുമായി ബന്ധപ്പെട്ടാണ് സ്വപ്നയ്‌ക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തത്. ഈ കേസിൽ സ്വപ്നയെ സംരക്ഷിക്കാനും ജീവനക്കാരനെ കുടുക്കാനും ഒരു വിഭാഗം പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചു. കേസിൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം അട്ടിമറിച്ചു. കേസ് അവസാനിപ്പിക്കാൻ പൊലീസ് സമർപ്പിച്ച റിപ്പോർട്ട് ഇതിനകം പുറത്തുവന്നെന്നാണ് സൂചനകൾ.

Also Read: സ്വർണക്കടത്ത് കേസിൽ ഒളിവിലെന്ന് പറയുന്ന സ്വപ്ന സുരേഷ് ഫേസ്ബുക്കിൽ സജീവം

സ്വപ്ന സുരേഷ് മുൻപും സ്വർണം കടത്തി; കസ്റ്റംസ്