LogoLoginKerala

ശിവശങ്കറിന്റെ ഐടി സെക്രട്ടറി സ്ഥാനവും തെറിച്ചു

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തു കേസിൽ ആരോപണവിധേയയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കിയിരുന്നു. ഇന്നാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് ശിവശങ്കറിനെ മാറ്റി പകരം ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മിർ മുഹമ്മദിന് അധിക ചുമതല നൽകിയത്. എന്നാൽ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും ശിവശങ്കറിനെ മാറ്റുന്നതിൽ തീരുമാനം വന്നിരുന്നില്ല. സ്വർണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഡിജിപിയും ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തി. അതിനു ശേഷമാണ് ശിവശങ്കർ …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്തു കേസിൽ ആരോപണവിധേയയായ സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടർന്ന് എം ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്നും ഒഴിവാക്കിയിരുന്നു. ഇന്നാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തു നിന്ന് ശിവശങ്കറിനെ മാറ്റി പകരം ശുചിത്വ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ മിർ മുഹമ്മദിന് അധിക ചുമതല നൽകിയത്. എന്നാൽ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും ശിവശങ്കറിനെ മാറ്റുന്നതിൽ തീരുമാനം വന്നിരുന്നില്ല. സ്വർണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഡിജിപിയും ചീഫ് സെക്രട്ടറിയുമായി ചർച്ച നടത്തി. അതിനു ശേഷമാണ് ശിവശങ്കർ അവധിയിൽ പ്രവേശിക്കാൻ അപേക്ഷ കൊടുത്തത്.