Other News

യുവാവിനെ വെട്ടിക്കൊന്നു

തൃശൂർ: മണിത്തറയിൽ യുവാവിനെ വെട്ടിക്കൊന്നു. അവണൂർ സ്വദേശിയായ സിജോ (23) ആണ് കൊല്ലപ്പെട്ടത്. പേരാമംഗലം ഇരട്ടക്കൊലക്കേസിലെ പ്രതിയായിരുന്നു സിജോ. ബൈക്കിൽ പോകുകയായിരുന്ന സിജോയെ തടഞ്ഞുനിർത്തി വെട്ടിയെന്നാണ് റിപ്പോർട്ട്.

Also Read: തിരുവനന്തപരം ഡിപ്ലോമാറ്റ് ബാഗ് സ്വർണ്ണക്കടത്ത്: സർക്കാർ ഉദ്യോഗസ്ഥയ്ക്ക് പങ്ക്?

വഴിയരികിൽ വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കഞ്ചാവ് കേസിലെ കുടിപ്പകയാണ് കൊലയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 2019 ഏപ്രിൽ 24 നാണ് പേരാമംഗലത്ത് ഇരട്ടക്കൊലപാതകം നടന്നത്. രണ്ട് യുവാക്കളെ സിജോ വെട്ടിക്കൊന്നുവെന്നാണ് കേസ്.

Also Read: തലസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ; നിയന്ത്രണങ്ങളും ഇളവുകളും അറിയാം

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum