LogoLoginKerala

കേരളത്തിൽ ഇന്ന് 193 പേർക്ക് കോവിഡ്; 167 പേര്‍ക്ക് രോഗമുക്തി, 35 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

സംസ്ഥാനത്ത് ഇന്ന് 193 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 167 പേര് രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന് വെര്ച്വല് വാര്ത്താസമ്മേളനത്തില് വ്യക്തമാക്കി. രോഗം ബാധിച്ചവരില് 92 പേര് വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും എത്തിയരാണ്. 35 പേര്ക്കാണ് പേര്ക്കാണ് സമ്പര്ക്കം വഴി രോഗം ബാധിച്ചത്. രണ്ട് പേര് രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല് കോളേജില് മുഹമ്മദ് (82), എറണാകുളം മെഡിക്കൽ കോളേജില് യൂസഫ് സെയ്ഫുദ്ദീന് (66) എന്നിവരാണ് മരിച്ചത്. മലപ്പുറം …
 

സംസ്ഥാനത്ത് ഇന്ന് 193 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 167 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

രോഗം ബാധിച്ചവരില്‍ 92 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ് 65 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയരാണ്. 35 പേര്‍ക്കാണ് പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിച്ചത്. രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മുഹമ്മദ് (82), എറണാകുളം മെഡിക്കൽ കോളേജില്‍ യൂസഫ് സെയ്ഫുദ്ദീന്‍ (66) എന്നിവരാണ് മരിച്ചത്.

മലപ്പുറം 35, കൊല്ലം 11, ആലപ്പുഴ 15, തൃശൂര്‍ 14, കണ്ണൂര്‍ 11, എറണാകുളം 25, തിരുവനന്തപുരം 7, പാലക്കാട് 8, കോട്ടയം 6, കോഴിക്കോട് 15, കാസര്‍ഗോട് 6, പത്തനംതിട്ട 26, ഇടുക്കി 6, വയനാട് 8 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍.

തിരുവനന്തപുരം 7, കൊല്ലം 10, പത്തനംതിട്ട 27, ആലപ്പുഴ 7, കോട്ടയം 11, എറണാകുളം 16, തൃശൂര്‍ 16, പാലക്കാട് 33, മലപ്പുറം 13, കോഴിക്കോട് 5 , കണ്ണൂര്‍ 10, കാസര്‍ഗോട് 12 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്കുകള്‍.

ഹോട്സ്പോട്ടുകൾ 157. അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തിപ്പെടുത്തും. ദിവസേനയുള്ള പോക്കുവരവ് അനുവദിക്കില്ല. പ്രത്യേകിച്ച് മഞ്ചേശ്വരം ഭാഗത്ത്. ഇവിടെനിന്ന് ദിവസേന മംഗലാപുരം ഭാഗത്ത് പോകുന്നവരുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് പോകുന്നവർ ദിവസേനയെന്നതു മാസത്തിൽ ഒരിക്കൽ പോയി വരേണ്ടിവരും. ഐടി മേഖലകളിൽ മിനിമം പ്രവർത്തന സൗകര്യം അനുവദിക്കും. മന്ത്രിമാരുടെ ഓഫിസുകളിൽ മിനിമം സ്റ്റാഫിനെ നിർത്തി ക്കൊണ്ട് പ്രവർത്തിക്കുന്ന നില സ്വീകരിക്കും. സംസ്ഥാനത്ത് പാരാമിലിറ്ററി വിഭാഗത്തിലെ 104 പേർക്കു രോഗം സ്ഥിരകരിച്ചു. താമസത്തിനിടെ രോഗം പകരാതിരിക്കാൻ ശ്രദ്ധ ചെലുത്താൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി പറഞ്ഞു.