LogoLoginKerala

തിരുവനന്തപരം ഡിപ്ലോമാറ്റ് ബാഗ് സ്വർണ്ണക്കടത്ത്: സർക്കാർ ഉദ്യോഗസ്ഥയ്ക്ക് പങ്ക്?

ഡിപ്ലോമാറ്റ് ബാഗിനുള്ളിൽ 15 കോടി രൂപയുടെ 30 കിലോ സ്വർണം കടത്തിയ സംഭവത്തിൽ സംസ്ഥാനത്തെ ഒരു സർക്കാർ ഉദ്യോഗസ്ഥയ്ക്ക് പങ്കുണ്ടെന്ന് സൂചന. ഇൻഫോർമേഷൻ ടെക്നോളജി ഡിപ്പാർട്ടുമെന്റിലെ ഒരു ഉദ്യോഗസ്ഥയ്ക്കാണ് സ്വർണക്കടത്തിൽ പങ്ക്. യുഎഇ കോൺസുലേറ്റിനെ സ്വാധീനിച്ചാണ് ഉദ്യോഗസ്ഥ സ്വർണ്ണം കടത്തിയതെന്നാണ് കസ്റ്റംസ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ സരിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശുചിമുറി ഫിറ്റിങ്സ്, സ്റ്റീൽ പൈപ്പുകൾ എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്. Also Read: മുഴുക്കുടിയനായി ജയസൂര്യ; ‘വെള്ളം’ പോസ്റ്ററിൽ താരത്തിന്റെ വേറിട്ട …
 

ഡിപ്ലോമാറ്റ് ബാഗിനുള്ളിൽ 15 കോടി രൂപയുടെ 30 കിലോ സ്വർണം കടത്തിയ സംഭവത്തിൽ സംസ്ഥാനത്തെ ഒരു സർക്കാർ ഉദ്യോഗസ്ഥയ്ക്ക് പങ്കുണ്ടെന്ന് സൂചന. ഇൻഫോർമേഷൻ ടെക്നോളജി ഡിപ്പാർട്ടുമെന്റിലെ ഒരു ഉദ്യോഗസ്ഥയ്ക്കാണ് സ്വർണക്കടത്തിൽ പങ്ക്. യുഎഇ കോൺസുലേറ്റിനെ സ്വാധീനിച്ചാണ് ഉദ്യോഗസ്ഥ സ്വർണ്ണം കടത്തിയതെന്നാണ് കസ്റ്റംസ് റിപ്പോർട്ടുകൾ. സംഭവവുമായി ബന്ധപ്പെട്ട് കോൺസുലേറ്റിലെ മുൻ ഉദ്യോഗസ്ഥൻ സരിത്തിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ശുചിമുറി ഫിറ്റിങ്സ്, സ്റ്റീൽ പൈപ്പുകൾ എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്തിയത്.

Also Read: മുഴുക്കുടിയനായി ജയസൂര്യ; ‘വെള്ളം’ പോസ്റ്ററിൽ താരത്തിന്റെ വേറിട്ട മുഖം

സ്വർണ്ണക്കടത്തിന് പിന്നിൽ മോശംപെരുമാറ്റത്തിന് പുറത്താക്കിയ മുൻ ഉദ്യോഗസ്ഥനാണെന്ന് യുഎഇ കോൺസുലേറ്റ് അറിയിക്കുന്നു. കോൺസുലേറ്റിനോ നയതന്ത്ര ഉദ്യോഗസ്ഥർക്കോ ഇതിൽ പങ്കില്ലെന്നും കോൺസുലേറ്റ് അറിയിച്ചു. ”ഈ സംഭവം നടക്കുന്നതിന് ഏറെനാൾ മുൻപേ ആ ജീവനക്കാരനെ മോശം പെരുമാറ്റത്തിന്റെ പേരിൽ പുറത്താക്കിയിരുന്നു. കോൺസുലേറ്റിന്റെ പ്രവർത്തനങ്ങളെ കുറിച്ചുള്ള അറിവ് ദുരുപയോഗം ചെയ്ത് ക്രിമിനൽ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു.” യുഎഇ കോണ്‍സുലേറ്റ് വ്യക്തമാക്കി. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി അന്വേഷണത്തിൽ പൂർണ സഹകരണവും കോൺസുലേറ്റ് വാഗ്ദാനം ചെയ്തു. കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാകണമെന്നും കോൺസുലേറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആവശ്യപ്പെടുന്നു.

Also Read: സിനിമാപ്രവര്‍ത്തകരുടെ വേതനം വെട്ടിച്ചുരുക്കല്‍; മാക്ടയ്ക്ക് പങ്കില്ല

സംഭവത്തിൽ അറസ്റ്റിലായ കോൺസുലേറ്റ് മുൻ ഉദ്യോഗസ്ഥൻ സരിത്തിനെ ചോദ്യം ചെയ്യാൻ കസ്റ്റംസിന്റെ കൊച്ചി ഓഫീസിലേക്ക് കൊണ്ടുപോയി. സ്വർണമടങ്ങിയ കാർഗോ വിട്ടു കിട്ടാൻ കസ്റ്റംസിൽ സരിത് സമ്മർദ്ദം ചെലുത്തി. കാർഗോ തുറന്നാൽ നിയമ നടപടിയുണ്ടാകുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്നു. കോൺസുലേറ്റിന്റെ വിലാസത്തിൽ വന്ന ഡിപ്ലോമാറ്റിക് കാർഗോയിൽ സ്റ്റീൽ പൈപ്പുകൾക്കുള്ളിലാണ് സ്വർണ്ണം സൂക്ഷിച്ചിരുന്നത്. എന്നാൽ ഒന്നും തന്നെ ദുബൈയിലക്ക് ഓർഡർ നൽകിയിരുന്നില്ല എന്നാണ് കോൺസുലേറ്റ് കസ്റ്റംസിനെ അറിയിച്ചിരിക്കുന്നത്. ഭക്ഷണ സാധനങ്ങൾക്ക് മാത്രമാണ് ഓർഡർ നൽകിയിരുന്നത്.

Also Read: തലസ്ഥാനത്ത് ഒരാഴ്ചത്തേക്ക് ട്രിപ്പിൾ ലോക്ക്ഡൗൺ; നിയന്ത്രണങ്ങളും ഇളവുകളും അറിയാം