LogoLoginKerala

കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടൻ; രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി വിദഗ്ധര്‍ തലപ്പത്തേയ്ക്ക്

കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന് തന്നെയുണ്ടാവുമെന്ന് സൂചന. കേന്ദ്ര മന്ത്രിസഭയിലെ പല പ്രധാന മുഖങ്ങളും മാറുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. കേന്ദ്ര മന്ത്രിസഭാ പുനസംഘടന നടക്കുമ്പോള് റെയില്വെ, ധനകാര്യ മന്ത്രിമാര് മാറുമെന്നാണ് സൂചന. പ്രധാനപ്പെട്ട മന്ത്രാലയങ്ങളില് രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി പകരം വിദഗ്ധരെ നിയമിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. അതിന് കാരണം വിദേശകാര്യ മന്ത്രിയെന്ന നിലയില് എസ് ജയശങ്കര് കാഴ്ച വയ്ക്കുന്ന മികച്ച പ്രകടനം തന്നെ. വിദേശകാര്യ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തിപരിചയം വിദേശ രാജ്യങ്ങളുമായുള്ള ഇടപെടലുകള്ക്ക് രാജ്യത്തിന് …
 

കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍ തന്നെയുണ്ടാവുമെന്ന് സൂചന. കേന്ദ്ര മന്ത്രിസഭയിലെ പല പ്രധാന മുഖങ്ങളും മാറുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു. കേന്ദ്ര മന്ത്രിസഭാ പുനസംഘടന നടക്കുമ്പോള്‍ റെയില്‍വെ, ധനകാര്യ മന്ത്രിമാര്‍ മാറുമെന്നാണ് സൂചന. പ്രധാനപ്പെട്ട മന്ത്രാലയങ്ങളില്‍ രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി പകരം വിദഗ്ധരെ നിയമിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. അതിന് കാരണം വിദേശകാര്യ മന്ത്രിയെന്ന നിലയില്‍ എസ് ജയശങ്കര്‍ കാഴ്ച വയ്ക്കുന്ന മികച്ച പ്രകടനം തന്നെ. വിദേശകാര്യ സെക്രട്ടറിയായി അദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തിപരിചയം വിദേശ രാജ്യങ്ങളുമായുള്ള ഇടപെടലുകള്‍ക്ക് രാജ്യത്തിന്‌ ഏറെ സഹായമാവുന്നുണ്ട്.

Also Read: സ്വർണക്കടത്ത്; മുഖ്യപ്രതി സ്വപ്ന സുരേഷിന് ഉന്നത ബന്ധങ്ങൾ

കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് മുന്‍പ് നിലവിലുള്ള മന്ത്രിമാരുടെ പ്രകടനം വിലയിരുത്തുമെന്നും ശേഷം മാത്രമേ തീരുമാനമുണ്ടാകൂവെന്നും ഭരണമികവ് തെളിയിക്കാത്ത മന്ത്രിമാര്‍ക്ക് പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ ചുമതല നല്‍കുമെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്. മന്ത്രിസഭയിൽ കാര്യശേഷിയില്ലാത്തവർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം ശക്തമാണ്. ഈ സാഹചര്യത്തിലാണ് അഴിച്ചു പണി. ഓഗസ്റ്റില്‍ മന്ത്രിസഭ പുനസംഘടനം നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. പുറത്ത് പോകുന്നവരില്‍ പ്രമുഖര്‍ ധനമന്ത്രിയും റെയില്‍വെ മന്ത്രിയും ഉള്‍പ്പെടുമെന്നും സൂചനകള്‍ ഉണ്ട്. ധനമന്ത്രി നിർമ്മല സീതാരാമനെ ഒഴിവാക്കിയേക്കുമെന്ന് നേരത്തേ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ തന്നെ അനിവാര്യമാണ് എന്ന വിലയിരുത്തലാണ് ഇതിനുപിന്നില്‍.

Also Read: ഡബ്ല്യുസിസിയിൽ ഇരട്ടത്താപ്പ്; രൂക്ഷവിമർശനവുമായി സംവിധായിക വിധു വിൻസന്റ്

അടുത്തിടെ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും മന്ത്രിപദവി നല്‍കേണ്ടിയിരിക്കുന്നു. സിന്ധ്യയ്ക്ക് രാജ്യസഭ സീറ്റും കേന്ദ്രമന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തായിരുന്നു പാര്‍ട്ടിയിലേയ്ക്ക് വരവേറ്റത്. രാജ്യസഭയിലേക്ക് അദ്ദേഹം വിജയിച്ചതോടെ കേന്ദ്ര മന്ത്രി പദത്തിനായി സിന്ധ്യ അനുകൂലികൾ ആവശ്യം ഉയര്‍ത്തിത്തുടങ്ങി. മറ്റ് പാര്‍ട്ടികളില്‍ നിന്നും എത്തിയ നേതാക്കള്‍ വേറെയുമുണ്ട്. ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തൃണമൂൽ കോൺഗ്രസിൽ നിന്നും എത്തിയ മുകുൾ റോയിക്കും മന്ത്രിസഭയിൽ അവസരം ലഭിച്ചേക്കും. അസമിലെ മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ വടക്ക് കിഴക്കൻ മേഖലയിൽ ബിജെപിയുടെ പ്രധാന മുഖമായ ഹിമന്ത് ബിശ്വാസ് ശർമ്മയേയും മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Also Read: മുഴുക്കുടിയനായി ജയസൂര്യ; ‘വെള്ളം’ പോസ്റ്ററിൽ താരത്തിന്റെ വേറിട്ട മുഖം